Breaking

Thursday, December 2, 2021

ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യ സെമിയില്‍, ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ തകര്‍ത്തു

ഭുവനേശ്വർ: ജൂനിയർ ഹോക്കി ലോകകപ്പിൽ ഇന്ത്യ സെമി ഫൈനലിൽ. കരുത്തരായ ബെൽജിയത്തെ ക്വാർട്ടറിൽ കീഴടക്കിയാണ് ഇന്ത്യയുടെ മുന്നേറ്റം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. സെമിയിൽ ജർമനിയാണ് ഇന്ത്യയുടെ എതിരാളികൾ. രണ്ടാം ക്വാർട്ടറിൽ എസ്.എൻ തിവാരിയാണ് ഇന്ത്യക്കായി ഗോൾ നേടിയത്. ഇന്ത്യയുടെ വിഷ്ണുകാന്ത് സിങ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ ഗോൾകീപ്പർ പവൻ നടത്തിയ മികച്ച പ്രകടനമാണ് ജയത്തിൽ നിർണായകമായത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ബെൽജിയത്തിന് അനുകൂലമായി ലഭിച്ച പെനാൽറ്റി കോർണർ പവൻ രക്ഷപ്പെടുത്തുകയായിരുന്നു. Content Highlights: india beats belgium to enter semi final of junior hockey world cup


from mathrubhumi.latestnews.rssfeed https://ift.tt/31j47Rh
via IFTTT