തിരുവനന്തപുരം: പ്രളയാനന്തര പുനർനിർമിതിക്കായി തയാറാക്കിയ റീബിൽഡ് കേരള പദ്ധതി നടത്തിപ്പിൽ വൻധൂർത്തെന്ന് പരാതി. 7405.10 കോടിയുടെ നിർമാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകിയെങ്കിലും ഇതുവരെ വിവിധ പദ്ധതികൾക്കായി അനുവദിച്ചത് 460.92 കോടി രൂപ മാത്രമാണ്. അതേസമയം, ഓഫീസ് മോടിപിടിപ്പിക്കുന്നതിനും സമ്മേളനങ്ങൾ നടത്തുന്നതിനും വൻതുക ചെലവിടുകയുംചെയ്തു. ഓഫീസ് ഉപകരണങ്ങൾ വാങ്ങാൻ 50.90 ലക്ഷവും വാടകയായി 48.85 ലക്ഷവും ചെലവിട്ടു. കോൺക്ലേവ്, കൺസൽട്ടൻസി ഫീസായി 4.34 കോടിരൂപയും വിനിയോഗിച്ചു. സെക്രട്ടേറിയറ്റിനുപുറത്ത് എടുത്തിട്ടുള്ള കെട്ടിടത്തിന് 1.56 ലക്ഷം രൂപയാണ് മാസവാടക.ലോകബാങ്കിൽനിന്ന് വികസനവായ്പയുടെ ഒന്നാംഗഡുവായി 1779.58 കോടിരൂപ റീബിൽഡ് കേരളയ്ക്ക് ലഭിച്ചിരുന്നു. എന്നാൽ, പുനർനിർമാണപദ്ധതികൾക്ക് ഉദ്ദേശിച്ച ലക്ഷ്യംകൈവരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വിവരാവകാശനിയമപ്രകാരം റീബിൽഡ് കേരളയുടെ രേഖകൾ നേടിയ അഡ്വ. പ്രാണകുമാർ ആരോപിച്ചു.പ്രളയപുനർനിർമാണം വൈകുന്നത് ഒഴിവാക്കുന്നതിനാണ് റീബിൽഡ് കേരള രൂപവത്‌കരിച്ചത്. റീബിൽഡ് കേരള ഉദ്ദേശലക്ഷ്യം നേടുന്നില്ലെന്ന് പ്രതിപക്ഷവും ആരോപിച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2WCb2m1
via
IFTTT