Breaking

Saturday, April 17, 2021

പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; മോട്ടോര്‍ വാഹന വകുപ്പ് പരിശോധന തുടങ്ങി

മോട്ടോർവാഹനവകുപ്പിന്റെ ഹരിത ബോധവത്കരണ പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചു. കേരളത്തിലെ അന്തരീക്ഷവായുനിലവാരം ഉയർത്താൻ ദേശീയ ഹരിത ട്രൈബ്യൂണൽ സംസ്ഥാനസർക്കാരിന് നൽകിയ നിർദേശപ്രകാരമാണ് നടപടി. ഉയർന്നതോതിൽ അന്തരീക്ഷമലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരേ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നാണ് ട്രൈബ്യൂണൽ നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ ഹരിത ബോധവത്കരണം എന്നപേരിലാണ് മോട്ടോർവാഹനവകുപ്പ് ഏപ്രിൽ മുപ്പതുവരെ തുടരുന്ന കർശനപരിശോധന ആരംഭിച്ചത്. മേയ് മുതൽ എല്ലാ രണ്ടാമത്തെ ആഴ്ചകളിലും ഈ പരിശോധന സംസ്ഥാനത്ത് തുടരും. എല്ലാ വാഹനങ്ങളിലും, സർക്കാർ അംഗീകരിച്ച കേന്ദ്രങ്ങളിൽ പരിശോധിച്ച പുകസർട്ടിഫിക്കറ്റ് നിർബന്ധമായും ഉണ്ടാകണമെന്നാണ് മോട്ടോർവാഹന വകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്. മോട്ടോർവാഹനചട്ടം ലംഘിക്കപ്പെട്ടാൽ ആദ്യതവണ 2000 രൂപ പിഴയോ മൂന്നുമാസം തടവോ ഇത് രണ്ടുംകൂടിയോ ശിക്ഷിക്കാം. ഇതിനൊപ്പം മൂന്നുമാസംവരെ ലൈസൻസിന് അയോഗ്യതയും വരാം. കുറ്റം ആവർത്തിച്ചാൽ പതിനായിരം രൂപ പിഴയോ ആറ് മാസം തടവോ രണ്ടുംകൂടിയോ ലഭിക്കാം. Content Highlights:Motor Vehicle Department Starts Vehicle Pollution Certificate Checking


from mathrubhumi.latestnews.rssfeed https://ift.tt/32jckSG
via IFTTT