Breaking

Wednesday, April 14, 2021

മൂന്നാഴ്ച പിന്നിട്ടിട്ടും ഒന്നും പിടികിട്ടാതെ പോലീസ്; ദുരൂഹത നീങ്ങാതെ വൈഗയുടെ മരണം

കാക്കനാട്: മൂന്നാഴ്ച പിന്നിട്ടിട്ടും വൈഗയുടെ മരണവും പിതാവ് സനു മോഹന്റെ തിരോധാനവും സംബന്ധിച്ചുള്ള അന്വേഷണം എങ്ങുമെത്തിയില്ല. തമിഴ്നാട്ടിലും മലപ്പുറത്തും പാലക്കാട്ടുമൊക്കെ അന്വേഷണം നടക്കുന്നുണ്ടെങ്കിലും സംഭവത്തിലെ ദുരൂഹത നീക്കാനായിട്ടില്ല. സനു മോഹൻ തന്ത്രപരമായി സംഭവം ആസൂത്രണം ചെയ്തതാണെന്ന വിശ്വാസത്തിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. കാണാതാകുന്നതിനു മുമ്പുതന്നെ ഇയാൾ തന്റെ ഫോൺ ഒഴിവാക്കിയതും മറ്റു ഫോണുകൾ കൊണ്ടുപോയതുമൊക്കെ ഒരു പ്ലാനിങ്ങിന്റെ ഭാഗമാണെന്നാണ് കരുതുന്നത്. ഏറെക്കാലമായി സ്വന്തം കുടുംബവുമായി ഒരു ബന്ധവുമില്ലാതിരുന്ന സനു മോഹൻ ആറു മാസമായി ബന്ധുക്കളുമായി അടുപ്പം കാണിച്ചിരുന്നു. പുണെയിൽനിന്ന് അഞ്ച് വർഷം മുമ്പ് കൊച്ചിയിലെത്തി താമസം തുടങ്ങിയെങ്കിലും അന്നൊന്നും കുടുംബവുമായി ബന്ധപ്പെടാൻ ഒരു താത്പര്യവും കാണിച്ചിരുന്നില്ല. എന്നാൽ അടുത്തയിടെ ഓണത്തിനുൾപ്പെടെ പല തവണ ഭാര്യയെയും മകളെയും കൂട്ടി ബന്ധുവീടുകളിലെത്തിയിരുന്നു. സനു അടുത്തകാലത്തായി അസ്വസ്ഥനായിരുന്നുവെന്ന് മറ്റൊരു ബന്ധു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുൾപ്പെടെ ഭാര്യയോടും കുടുംബത്തോടും ഇയാൾ പലതും മറച്ചുവെച്ചിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. വൈഗയെ അഭിനയരംഗത്ത് എത്തിക്കാൻ ആഗ്രഹിച്ചു കാക്കനാട്: വൈഗയെ സിനിമ-പരസ്യ മേഖലകളിൽ എത്തിക്കാൻ സനു മോഹൻ താത്പര്യപ്പെട്ടതായി അന്വേഷണ സംഘം കണ്ടെത്തി. ഇതിനായി പ്രമുഖ സംവിധായകനുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും വ്യക്തമായിട്ടുണ്ട്. ഇയാൾ മനപ്പൂർവം മകളെ അപായപ്പെടുത്തിയോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.


from mathrubhumi.latestnews.rssfeed https://ift.tt/3g9bzDN
via IFTTT