Breaking

Wednesday, April 7, 2021

ട്വന്റി-20 പിണറായിയുടെ ബി ടീം; അട്ടിമറി മോഹങ്ങള്‍ മോഹങ്ങളായി അവശേഷിക്കുമെന്ന് പി.ടി. തോമസ്

കൊച്ചി: ട്വന്റി-20 പിണറായിയുടെ ബി ടീമാണെന്ന് ആവർത്തിച്ച് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി പി.ടി. തോമസ്. തൃക്കാക്കരയിൽ പോളിങ് ശതമാനം കുറഞ്ഞത് യുഡിഎഫിനെ ബാധിക്കില്ലെന്നും കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷത്തിൽ വിജയിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും പി.ടി. തോമസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തൃക്കാക്കര യുഡിഎഫിന് ശക്തിയുള്ള മണ്ഡലമാണ്. അട്ടിമറിക്കാൻ ചിലർ ശ്രമിച്ചെങ്കിലും ആ മോഹങ്ങളെല്ലാം മോഹങ്ങളായി അവശേഷിക്കും. ട്വന്റി-20 പിണറായി വിജയന്റെ ബി ടീമാണെന്ന് തൃക്കാക്കരയിലുള്ളവർക്ക് ബോധ്യമായിട്ടുണ്ട്. ഇത് തിരിച്ചറിയാതെ അതിൽ ഉൾപ്പെട്ടുപോയ അവരുടെ സ്ഥാനാർഥി ഉൾപ്പെടെയുള്ളവർ ഇന്നല്ലെങ്കിൽ നാളെ ഇത് മനസിലാക്കുമെന്നും പി.ടി. തോമസ് പറഞ്ഞു. പിണറായി വിജയന്റെ പ്രേരണയിലാണ് തൃക്കാക്കരയിൽ ട്വന്റി-20 തനിക്കെതിരേ മത്സരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. Content Highlights:pt thomas against twenty 20 and pinarayi vijayan


from mathrubhumi.latestnews.rssfeed https://ift.tt/3usbjU9
via IFTTT