Breaking

Friday, February 19, 2021

രണ്ട് ടേമിനായി വാദിച്ചു; സ്വയം നടപ്പാക്കാനുറച്ച് മന്ത്രി ചന്ദ്രശേഖരന്‍

തിരുവനന്തപുരം: രണ്ടുതവണ മത്സരിച്ചവർക്ക് വീണ്ടും സീറ്റ് നൽകേണ്ടെന്ന് സി.പി.ഐ. എക്സിക്യുട്ടീവിൽ നിർബന്ധം പിടിച്ച മന്ത്രി ഇ. ചന്ദ്രശേഖരൻ ആ മാനദണ്ഡം സ്വയം നടപ്പിലാക്കുന്നു. നിയമസഭയിൽ രണ്ട് ടേം പൂർത്തിയാക്കിയ താൻ ഇനി മത്സരിക്കുന്നില്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചു. ചന്ദ്രശേഖരൻ മത്സരിക്കണമെന്ന താത്പര്യത്തിലാണ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയും കാസർകോട് ജില്ലാ കമ്മിറ്റിയും. സംസ്ഥാനനേതൃത്വവും വിജയസാധ്യത കണക്കിലെടുത്ത് ചന്ദ്രശേഖരൻ മത്സരിക്കണമെന്ന അഭിപ്രായത്തിലാണ്. രണ്ടു ടേമെന്ന മാനദണ്ഡം മുറുകെപ്പിടിക്കുന്നതിനോട് പാർട്ടിയിൽ ചില എതിർപ്പുകൾ ഉയർന്നതിനെ തുടർന്നാണ് മൂന്നുവട്ടം മത്സരിച്ചവർക്ക് ഇനി സീറ്റ് നൽകേണ്ടെന്ന തീരുമാനം സി.പി.ഐ. എടുത്തത്. 2011 ൽ സി.കെ. ചന്ദ്രപ്പൻ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോഴാണ് രണ്ട് പ്രാവശ്യം മത്സരിച്ചവർ തുടർന്ന് മത്സരിക്കേണ്ടെന്ന നിലപാട് സി.പി.ഐ. സ്വീകരിച്ചത്. 2016-ൽ ഇതിൽ അൽപം വെള്ളം ചേർത്തു. മൂന്ന് ടേം കഴിഞ്ഞവർക്കും സീറ്റ് കിട്ടി. content highlights:minister e chandrasekharan will not contest this time


from mathrubhumi.latestnews.rssfeed https://ift.tt/3bce83G
via IFTTT