തിരുവനന്തപുരം: ഗായകൻ എം.എസ് നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ദീർഘകാലങ്ങളായി ചികിത്സയിലായിരുന്നു. ശിവഗിരികലാസമിതി, ചങ്ങമ്പുഴ തിയേറ്റേഴ്സ്, കോഴിക്കോട് ബ്രദേഴ്സ് എന്നീ കലാസിമിതികൾക്കായി പാടിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് ചിന്തകളോടുള്ള അടുപ്പം അദ്ദേഹത്തെ കെ.പി.എ.സിയിൽ എത്തിച്ചു. കെ.പി.എ.സിയിൽ നിരവധി ജനപ്രിയ നാടക ഗാനങ്ങൾക്ക് അദ്ദേഹം ശബ്ദം പകർന്നു. പിന്നീട് സിനിമയിലെത്തി. ഭാര്യയെ ആവശ്യമുണ്ട്, അനന്തവൃത്താന്തം എന്നീ സിനിമകളിൽ അദ്ദേഹം പാടിയിട്ടുണ്ട്. ദൂരദർശന്റെ നിരവധി പരിപാടികളിലും അദ്ദേഹം പാടിയിട്ടുണ്ട്. 1992, 93, 95, 97 കാലഘട്ടങ്ങളിൽ മികച്ച മിനി സ്ക്രീൻ ഗായകനുള്ള പുരസ്കാരവും സ്വന്തമാക്കി. ഗുരുവും സംഗീത സംവിധായകനുമായ രാഘവൻ മാസ്റ്ററെക്കുറിച്ചുള്ള ശ്യാമസുന്ദര ശ്യാമസുന്ദര പുഷ്പമേഎന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം നടക്കവേയാണ് അദ്ദേഹം അസുഖബാധിതനാകുന്നത്. Content Highlights:Singer MS Naseem Passed Away
from mathrubhumi.latestnews.rssfeed https://ift.tt/3q2zkiW
via
IFTTT