Breaking

Friday, March 1, 2019

അര്‍ണബ് ഒരു പത്തു മിനിറ്റ് അതിര്‍ത്തിയില്‍ തോക്കുമേന്തി നിന്നാല്‍ എന്റെ ഒരു വര്‍ഷത്തെ ശമ്പളം തരാന്‍ തയ്യാര്‍ - വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്

ന്യൂഡല്‍ഹി: പട്ടാള വേഷം ധരിച്ചും കളിത്തോക്ക് കയ്യിലെടുത്തും ബുള്ളറ്റ് പ്രൂഫ് വസ്ത്രമണിഞ്ഞും മാധ്യമപ്രവര്‍ത്തകര്‍ ഇന്ത്യ പാക് സംഘര്‍ഷം ന്യൂസ് റൂമുകളില്‍ പുനരാവിഷ്‌കരിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയരുകയാണ്. ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ഝായാണ് ഇന്ത്യ പാക് സംഘര്‍ഷ കാലത്തെ ചാനലുകളുടെ മാധ്യമപ്രവര്‍ത്തന ശൈലിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെയാണ്:

‘അര്‍ണബ് ഗോസ്വാമി, രാഹുല്‍ ശിവശങ്കര്‍ തുടങ്ങിയ പുകള്‍പെറ്റ ദേശീയവാദികള്‍ അതിര്‍ത്തിയില്‍ പോയി ഒരു 10 മിനിട്ട് തോക്കുമേന്തി നിന്നാല്‍ എന്റെ ഒരു വര്‍ഷത്തെ ശമ്പളം അവര്‍ക്ക് നല്‍കാന്‍ ഞാന്‍ തയ്യാറാണ്. നമ്മുടെ ചാനലുകളിലെ യുദ്ധം അവമതിപ്പുണ്ടാക്കുന്നു. നാണമില്ലാത്ത, അസഹ്യരായ ആളുകള്‍’.



from Anweshanam | The Latest News From India https://ift.tt/2HbGePh
via IFTTT