Breaking

Friday, March 1, 2019

ചന്ദ കൊച്ചാറിന്റെയും വീഡിയോ കോണ്‍ മേധാവിയുടെയും വീടുകളില്‍ പരിശോധന

ന്യൂഡല്‍ഹി: ഐ.സി.ഐ.സി.ഐ വായ്പ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മുന്‍ മേധാവി ചന്ദാ കോച്ചാറിന്റെയും വീഡിയോകോണ്‍ പ്രമോട്ടര്‍ വേണുഗോപാല്‍ ദൂതിന്റെയും വീടുകളില്‍ എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് പരിശോധന നടത്തി. കേസിലെ കൂടുതല്‍ അന്വേഷണങ്ങളുടെ ഭാഗമായാണ് പരിശോധന.

വായ്പ തട്ടിപ്പ് കേസില്‍ ചന്ദ കോച്ചാര്‍, ഭര്‍ത്താവ് ദീപക് കോച്ചാര്‍, വേണുഗോപാല്‍ ദൂത് തുടങ്ങിയവര്‍ക്കെതിരെ   സി.ബി.ഐ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ പതിവ് നടപടിയുടെ ഭാഗമായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.

ഐ.സി.ഐ.സി.ഐ ബാങ്ക് മേധാവിയായിരുന്ന സമയത്ത് ചന്ദാകോച്ചാര്‍ അനധികൃതമായി വായ്പ അനുവദിച്ചുവെന്നാണ് കേസ്. ഇതിനെ തുടര്‍ന്ന് ചന്ദാകോച്ചാറിനെ ഐ.സി.ഐ.സി.ഐയുടെ മേധാവി സ്ഥാനം ഒഴിയേണ്ടി വന്നിരുന്നു.



from Anweshanam | The Latest News From India https://ift.tt/2NAEVuD
via IFTTT