Breaking

Saturday, December 8, 2018

ജൂതന്മാർ തിരികെയെത്തി, ഓർമകൾ തൊടാൻ

കൊച്ചി: ''ഈ മണ്ണാണ് ഞങ്ങൾക്ക് ജന്മംതന്നത്. മരിക്കുവോളം അത് മറക്കാൻ ഞങ്ങൾക്കാവില്ല''- ഈറനണിഞ്ഞ കണ്ണുകളോടെ അവർ പറഞ്ഞു. തുടർന്ന്, ഒട്ടുമേ ഉച്ചാരണ പ്രശ്നങ്ങളില്ലാതെ അവർ ഇന്ത്യൻ ദേശീയഗാനം ആലപിച്ചു. മട്ടാഞ്ചേരിയിലെ ജൂത സിനഗോഗിന്റെ 450-ാം വാർഷികാഘോഷത്തിനായി കൊച്ചിയിൽ ഒത്തുചേർന്ന ജൂതന്മാരുടെ ഓർമകളിൽ എന്നുമുണ്ട് ഈ മണ്ണും ഇവിടത്തെ ജീവിതവും. ഒരു നൂറ്റാണ്ടിനിടെ കൊച്ചിയിൽനിന്ന് ഇസ്രായേലിലേക്ക് കുടിയേറിപ്പാർത്തവരുടെ പിന്തുടർച്ചക്കാരാണ് ഓർമകൾതേടി വീണ്ടും കൊച്ചിയിലെത്തിയത്. നൂറ്റന്പതോളം പേരാണ് ആഘോഷത്തിനായി ഇസ്രായേലിൽനിന്ന് പറന്നെത്തിയത്. ''കൊച്ചിയിലെ നിങ്ങളുടെ കുട്ടിക്കാലം ഓർമയില്ലേ. അതെല്ലാം ഒരിക്കൽക്കൂടി നമുക്കിവിടെ പങ്കുവെക്കണ്ടേ...'' -ആരോ ചോദിച്ച ചോദ്യത്തിന് ഡേവിഡ് ഹാലേഗനാണ് ആദ്യം ഉത്തരം പറഞ്ഞത്. ''അതുപിന്നെ ഞങ്ങൾക്ക് മറക്കാനാവുമോ. കുട്ടിക്കാലത്തെ പ്രഭാതങ്ങൾ ഇപ്പോഴും ഞാൻ മറന്നിട്ടില്ല. രാവിലെ കൊച്ചി കപ്പൽശാലയിലെ സൈറൺ കേട്ടാണ് ഉണർന്നിരുന്നത്. വീടിന്റെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കുമ്പോൾ കായൽപ്പരപ്പിന് മുകളിലൂടെ പരുന്തുകൾ പറക്കുന്നുണ്ടാകും. പ്രഭാതകൃത്യങ്ങളെല്ലാം അതിവേഗത്തിൽ ചെയ്ത് സ്കൂളിലേക്ക് ഒരോട്ടമാണ്. തിരിച്ചെത്തിയാൽ വീണ്ടും കൊച്ചിയിലെ ഈ തെരുവിലൂടെ അങ്ങനെ പാറിപ്പറന്ന് നടക്കും...'' ഒരിക്കൽക്കൂടി കൊച്ചിയിലെ സിനഗോഗിൽ എത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. സിനഗോഗിൽ പ്രാർഥനാകർമങ്ങൾ നിർവഹിക്കണമെങ്കിൽ ചുരുങ്ങിയത് പത്തുപേർ വേണം. എന്നാൽ, ഇപ്പോൾ കൊച്ചിയിൽ അതിൽത്താഴെ ജൂതന്മാരേ അവശേഷിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ ഇവരെല്ലാം ഇവിടെ ഒത്തുകൂടിയപ്പോൾ പ്രാർഥനയടക്കമുള്ള വലിയൊരു സംഗമംതന്നെയാണ് എല്ലാവരും ലക്ഷ്യമിട്ടിരിക്കുന്നത്. എട്ടുദിനം നീളുന്ന ആഘോഷം സിനഗോഗ് 450-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത് എട്ടുദിവസം നീളുന്ന പരിപാടികൾ. അതിൽ അവസാന മൂന്ന് ദിവസങ്ങളായ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെയാണ് പ്രധാന പ്രാർഥനകൾ നടക്കുന്നത്. പ്രാർഥനയ്ക്കായി പള്ളിയിലെ മതഗ്രന്ഥമായ 'തോറ'യും ഇസ്രായേലിൽനിന്ന് കൊണ്ടുവന്നിട്ടുണ്ട്. 1972-ൽ പള്ളിയിലെ സ്ഥിരം പ്രാർഥന അവസാനിച്ചതോടെയാണ് 'തോറ' ഇസ്രായേലിലേക്ക് കൊണ്ടുപോയത്. content highlights:kochi jews, cochin jews,synagogue in kochi


from mathrubhumi.latestnews.rssfeed https://ift.tt/2PqWOuS
via IFTTT