Breaking

Saturday, December 8, 2018

കെ സുരേന്ദ്രന്‍ ജയില്‍ മോചിതനായി

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ജയിൽമോചിതനായി. ശബരിമലയിൽ ഭക്തരെ തടഞ്ഞ കേസിൽ സുരേന്ദ്രന് വെള്ളിയാഴ്ച ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെ തുടർന്നാണ് ശനിയാഴ്ച രാവിലെ പത്തേമുക്കാലോടെയാണ് പൂജപ്പുര ജയിലിൽനിന്ന് സുരേന്ദ്രൻ പുറത്തെത്തിയത്. നവംബർ പതിനേഴിനാണ് സുരേന്ദ്രൻ അറസ്റ്റിലായത്. 22 ദിവസത്തിനു ശേഷം പുറത്തിറങ്ങിയ സുരേന്ദ്രന് വലിയ സ്വീകരണമാണ് പ്രവർത്തകർ ജയിലിനു പുറത്ത് ഒരുക്കിയിരുന്നത്. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജയിലിനു പുറത്തെത്തിയ സുരേന്ദ്രൻ, സെക്രട്ടേറിയേറ്റിനു മുന്നിൽ സത്യഗ്രഹം അനുഷ്ഠിക്കുന്ന എ എൻ രാധാകൃഷ്ണനു സമീപത്തേക്കു പോകും. content highlights:BJP Leader K surendran released from jail


from mathrubhumi.latestnews.rssfeed https://ift.tt/2B3rduj
via IFTTT