Breaking

Saturday, December 8, 2018

പ്രവചനങ്ങൾ പാളിയ എക്സിറ്റ്പോളുകൾ

ന്യൂഡൽഹി: വോട്ടർമാരുടെ മനസ്സിന്റെ ഏകദേശരൂപമാണ് എക്സിറ്റ് പോളുകൾ. എങ്കിലും പല സമയത്തും പ്രവചനങ്ങൾ പൂർണമായി പാളിയിട്ടുമുണ്ട്. 2004 ലോക്സഭാ തിരഞ്ഞെടുപ്പ് ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ. 240 മുതൽ 250 വരെ സീറ്റുകൾ നേടുമെന്നായിരുന്നു പ്രവചനം. ഫലം വന്നപ്പോൾ കോൺഗ്രസും സഖ്യകകക്ഷികളും ചേർന്ന് 216 സീറ്റുകൾ നേടി. ബി.ജെ.പി.ക്ക് അന്ന് ലഭിച്ചതാകട്ടെ 187 സീറ്റുമാത്രവും. കോൺഗ്രസ് സഖ്യം 170 മുതൽ 205 സീറ്റുവരെ നേടുമെന്നായിരുന്നു എക്സിറ്റ് പോളുകൾ പറഞ്ഞിരുന്നത്. . 2014 ലോക്സഭാ തിരഞ്ഞെടുപ്പ് ബി.ജെ.പി. നേതൃത്വത്തിലുള്ള സഖ്യത്തിന് ഭൂരിപക്ഷമെന്ന് പ്രവചനം. എന്നാൽ, ബി.ജെ.പി.ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ആരും പറഞ്ഞില്ല. ഫലം വന്നപ്പോൾ എൻ.ഡി.എ. 300 സീറ്റുകൾക്കുമുകളിൽ നേടി. ബി.ജെ.പി. ഒറ്റയ്ക്കുതന്നെ കേവലഭൂരിപക്ഷം സ്വന്തമാക്കുകയും ചെയ്തു. 2015-ലെ ബിഹാർ നിയമസഭാതിരഞ്ഞെടുപ്പ് തൂക്കുസഭയാണ് എല്ലാ എക്സിറ്റ്പോളുകളും പ്രവചിച്ചത്. എന്നാൽ, ആർ.ജെ.ഡി.-ജെ.ഡി.യു.-കോൺഗ്രസ് സഖ്യം മികച്ച ഭൂരിപക്ഷത്തിൽ ജയം സ്വന്തമാക്കി. 2015-ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് എ.എ.പി.ക്ക് ഭൂരിപക്ഷമെന്ന് പ്രവചനം. ഒരു എക്സിറ്റ്പോൾമാത്രം പാർട്ടിക്ക് 50-നുമുകളിൽ സീറ്റുകിട്ടുമെന്നും പറഞ്ഞു. തിരഞ്ഞെടുപ്പിൽ 70 അംഗ സഭയിൽ എ.എ.പി. 67 സീറ്റും തൂത്തുവാരി. 2017 യു.പി. നിയമസഭാ തിരഞ്ഞെടുപ്പ് എല്ലാ എക്സിറ്റ് പോളുകളും തൂക്കുസഭയ്ക്കായിരുന്നു സാധ്യത പറഞ്ഞത്. ബി.ജെ.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും പറഞ്ഞിരുന്നു. ഫലം വന്നപ്പോൾ ബി.ജെ.പി. മുന്നൂറിലധികം സീറ്റുകൾ നേടി. എക്സിറ്റ് പോൾ പ്രവചനങ്ങളേക്കാൾ വളരെ വലിയ വിജയമാണ് ബി.ജെ.പി. സ്വന്തമാക്കിയത്. Content Highlights:Exit Polls


from mathrubhumi.latestnews.rssfeed https://ift.tt/2zJDnZm
via IFTTT