Breaking

Wednesday, December 5, 2018

നടുറോഡില്‍ പരസ്യമദ്യപാനം, പോലീസിന് പൊതിരെ തല്ല്: കരുനാഗപ്പള്ളിയിൽ അഴിഞ്ഞാടി യുവാക്കള്‍

കരുനാഗപ്പള്ളി;ദേശീയപാതയിൽ പരസ്യമായി മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഘം പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. പോലീസ് സ്റ്റേഷനിൽ അക്രമം നടത്തുകയും ചെയ്തു. ആദിനാട് സ്വദേശികളായ അജ്മൽ (24), അഹദ് (40), ആലുംകടവ് സ്വദേശി അഭിജിത്ത് (24) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് സംഭവം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന്, കരുനാഗപ്പള്ളി ടൗണിൽ ദേശീയപാതയിൽ മദ്യപിച്ചുകൊണ്ടിരുന്ന യുവാക്കളെ പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചെറുത്തുനിന്ന സംഘത്തെ ഏറെ പണിപ്പെട്ടാണ് സ്റ്റേഷനിൽ എത്തിച്ചത്. സ്റ്റേഷനിലെത്തിയ സംഘം അവിടെയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സ്റ്റേഷനിലെ ജനൽച്ചില്ലുകൾ അടിച്ചുതകർത്തതായി പോലീസ് പറഞ്ഞു. സംഘത്തിന്റെ ആക്രമണത്തിൽ എസ്.ഐ. അജയകുമാർ, സി.പി.ഒ.മാരായ ഹാഷിം, രാജീവ് എന്നിവർക്ക് നിസാരപരിക്കേറ്റു. ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി പ്രതികളുടെപേരിൽ കേസെടുത്തു. Content Highlight: People arrested for public drinking in karunagappalli


from mathrubhumi.latestnews.rssfeed https://ift.tt/2SoXm6C
via IFTTT