Breaking

Friday, December 7, 2018

കര്‍ശന ഉപാധികളോടെ കെ സുരേന്ദ്രനു ജാമ്യം

കൊച്ചി: ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. 21 ദിവസത്തെ ജയില്‍ വാസത്തിനു ശേഷമാണ് ജാമ്യം ലഭിക്കുന്നത്. ചിത്തിര ആട്ട വിശേഷ ചടങ്ങിനു ശബരിമലയില്‍ എത്തിയ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസിലാണ് സുരേന്ദ്രനു ജാമ്യം ലഭിച്ചിരിക്കുന്നത്.

പത്തനം തിട്ട ജില്ലയില്‍ പ്രവേശിക്കരുത് എന്ന ഉപാധികളോടു കൂടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കൂടാതെ രണ്ടു ലക്ഷം രൂപയുടെ ബോണ്ട് കോടതിയില്‍ കെട്ടിവെക്കണം, പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം എന്നീ ഉപാധികളും കോടതി മുന്നോട്ടു വെച്ചു. 

തുറന്ന കോടതിയിലാണ് വിധി പറഞ്ഞത് .ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പു ലഭിച്ചാല്‍ മാത്രമേ സുരേന്ദ്രനു ജയിലില്‍ മോചിതനാകാന്‍ സാധിക്കുകയുള്ളു. 



from Anweshanam | The Latest News From India https://ift.tt/2L8uXzr
via IFTTT