Breaking

Wednesday, December 5, 2018

ഹിന്ദുക്കള്‍ ആദരിക്കപ്പെടണം, ഇതര മതസ്ഥരെ വിവാഹം ചെയ്യരുത്: വിവാദ പ്രസ്താവനകളുമായി ആര്‍എസ്എസ് നേതാവ്

ആഗ്ര: എന്തു വിലകൊടുത്തും ഇന്ത്യൻ സംസ്കാരം നിലനിർത്തുക എന്നതാണ് ലക്ഷ്യമെന്ന് ആർഎസ്എസ് നേതാവ് സുരേഷ് ജോഷി (ഭയ്യാജി ജോഷി). തങ്ങളുടെ പെൺമക്കളെ മറ്റു സമുദായത്തിലേക്ക് വിവാഹം കഴിച്ചുകൊടുക്കാതിരിക്കാൻ ഹിന്ദുക്കൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഗ്രയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സംസ്കാരം നിലനിർത്തുന്നതിന് സ്വയംസേവകരുടെ എണ്ണം ഇനയും വർധിക്കേണ്ടതുണ്ടെന്നും അദ്ദേഹ പറഞ്ഞു. ആർഎസ്എസിൽ ചേർന്ന് സാമൂഹ്യ സേവനം ചെയ്യാൻ കൂടുതൽ കൂടുതൽ പേർ മുന്നോട്ടുവരുന്നുണ്ട്.. പാവപ്പെട്ടവരുടയും ദളിതരുടെയും ഇടയിൽ പ്രവർത്തിച്ച് അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ആർഎസ്എസ് പ്രവർത്തകർകൂടുതലായി ശ്രമിക്കേണ്ടതുണ്ട്. അടുത്ത ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ ഹിന്ദുക്കൾ ഇന്ത്യയിൽ ന്യൂനപക്ഷമായി മാറാതിരിക്കുന്നതിന് ഹിന്ദു യുവതികൾ ഒരു കാരണവശാലും മറ്റു മതക്കാരെ, വിശേഷിച്ച് മുസ്ലിം പുരുഷൻമാരെ വിവാഹം കഴിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദുക്കൾ കൂടുതൽ കുട്ടികളെ ജനിപ്പിക്കുകയും അവരുടെ കുടുംബം ഉണ്ടാക്കുകയും വേണം. ആർഎസ്എസ് ഒരിക്കലും മുസ്ലിം വിരുദ്ധരല്ല. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാനുള്ള തീരുമാനം മുസ്ലീങ്ങൾക്കെതിരെയുള്ളതല്ല. ഹിന്ദുക്കളെപ്പോലെതന്നെ ഇന്ത്യയുടെ മക്കളാണ് മുസ്ലിങ്ങളും. എന്നാൽ, മുസ്ലിം അധിനിവേശം ഉണ്ടാകുന്നതിനു മുൻപുതന്നെ ഇന്ത്യയിൽ ഉണ്ടായിരുന്നവർ എന്ന നിലയിൽ ഹിന്ദുക്കൾ ബഹുമാനിക്കപ്പെടേണ്ടതാണ് എന്ന നിലപാടാണ് ആർഎസ്എസിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. Content Highlightsa:Hindus deserve respect, Muslims, RSS leader, Suresh Joshy, Bhaiyyaji Joshi


from mathrubhumi.latestnews.rssfeed https://ift.tt/2rjgQxX
via IFTTT