Breaking

Friday, December 7, 2018

സന്ദീപിന് അഞ്ചും ബേസിലിന് നാലും വിക്കറ്റ്; തമിഴ്‌നാട് 268 റണ്‍സിന് പുറത്ത്

ചെന്നൈ: കേരളത്തിനെതിരായ രഞ്ജി ട്രോഫിയിൽ തമിഴ്നാട് 268 റൺസിന് പുറത്ത്. അഞ്ച് വിക്കറ്റെടുത്ത സന്ദീപ് വാര്യരും നാല് വിക്കറ്റെടുത്ത ബേസിൽ തമ്പിയും ചേർന്നാണ് തമിഴ്നാടിനെ വേഗത്തിൽ പുറത്താക്കിയത്. ആറിന് 249 റൺസെന് നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച തമിഴ്നാടിന് 19 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ ശേഷിച്ച നാല് വിക്കറ്റും നഷ്ടമായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 58 റൺസെന്ന നിലയിലാണ്. 22 റൺസെടുത്ത അരുൺ കാർത്തിക്ക്, നാല് റൺസെടുത്ത ജലജ് സക്സേന എന്നിവരാണ് പുറത്തായത്. 92 റൺസോടെ പുറത്താകാതെനിന്ന ഷാരൂഖ് ഖാനായിരുന്നു തമിഴ്നാടിന്റെ ബാറ്റിങ്ങിലെ ഹീറോ. ക്യാപ്റ്റൻ ഇന്ദ്രജിത്ത് 87 റൺസടിച്ചു. 188 പന്തിൽ എട്ടു ഫോറടക്കമായിരുന്നു ഇന്ദ്രജിത്തിന്റെ ഇന്നിങ്സ്. ഷാരൂഖ് ഖാനും എട്ടു ബൗണ്ടറി നേടി. 25 ഓവറിൽ 52 റൺസ് മാത്രം വഴങ്ങിയാണ് സന്ദീപ് അഞ്ച് വിക്കറ്റെടുത്തത്. 19 ഓവറിൽ 62 റൺസ് വിട്ടുകൊടുത്തായിരുന്നു ബേസിലിന്റെ നാല് വിക്കറ്റ് പ്രകടനം. തിരുവനന്തപുരം തുമ്പയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ മധ്യപ്രദേശിനോട് അഞ്ച് വിക്കറ്റിന് തോൽപ്പിച്ചിരുന്നു. നാല് മത്സരങ്ങളിൽ രണ്ട് വിജയവും ഒരു സമനിലയും ഒരു തോൽവിയുമാണ് കേരളത്തിന്റെ സമ്പാദ്യം. ബംഗാളിനോടും ആന്ധ്രാ പ്രദേശിനോടും വിജയിച്ച കേരളം ഹൈദരാബാദിനെതിരെ സമനില നേടുകയും ചെയ്തു. Content Highlights: Ranji Trophy Cricket Kerala vs Tamil Nadu


from mathrubhumi.latestnews.rssfeed https://ift.tt/2E8deXo
via IFTTT