Breaking

Wednesday, April 14, 2021

ചാരം, ചാണകം, ആട്ടിൻകാഷ്ഠം, ആനപ്പിണ്ടം... എല്ലാറ്റിനും ഓൺലൈനിൽ ഇടം

കോട്ടയം: അടുപ്പിലെ ചാരം പാത്രം തേച്ചുകഴുകാൻ ഉപയോഗിച്ചിരുന്നുവെന്ന് മലയാളിയെ ഓർമിപ്പിച്ച് ഓൺലൈനിൽ വേഷപ്പകർച്ചയോടെ എത്തി വിപണി പിടിച്ചെടുത്തു. ഡിഷ് വാഷ് പൗഡർ എന്ന വിശേഷണത്തോടെയാണ് വുഡ് ആഷ്(ചാരം) ഓൺലൈനിൽ എത്തിയത്. ചാരം ഒരു കിലോഗ്രാം പായ്ക്കറ്റിന് എം.ആർ.പി. 599 രൂപ. 57 ശതമാനം ഡിസ്‌കൗണ്ടോടെ 260 രൂപയ്ക്കാണ് വീട്ടിലെത്തിക്കുന്നത്. ആട്ടിൻകാഷ്ഠവും ആനപ്പിണ്ടവും ആട്ടിൻകാഷ്ഠം മുതൽ ആനപ്പിണ്ടം വരെ ഓൺലൈനിൽ. അടുക്കളത്തോട്ട കൃഷിക്ക് വളമായി പായ്ക്ക് ചെയ്ത് എത്തുന്ന ആട്ടിൻകാഷ്ഠത്തിന് ഒരു കിലോയ്ക്ക് 200 രൂപവരെയാകും. 200 മുതൽ 250 രൂപവരെയാകും ചാണക പായ്ക്കറ്റിന്. വളമായി ആനപ്പിണ്ടവും മനോഹരമായ ഡപ്പിയിലാക്കി എത്തിക്കും. 400 ഗ്രാം ആനപ്പിണ്ടത്തിന് വില 370 രൂപ. ആനപ്പിണ്ടം സംസ്‌കരിച്ച് പൊടിയാക്കിയാണ് വിപണിയിലെത്തുന്നത്. ആനപ്പിണ്ടത്തിൽനിന്ന് നോട്ട്ബുക്ക്ആനപ്പിണ്ടം കടലാസ് നിർമിക്കുന്നതിനുള്ള അസംസ്‌കൃതവസ്തുവായി ഉപയോഗിക്കുന്നുണ്ട്. അത്തരം നോട്ട്ബുക്കുകൾ, ഡ്രോയിങ് ബുക്കുകൾ എന്നിവയും ഓൺലൈൻ വിപണിയിൽ ലഭിക്കും. പാളത്തൊപ്പിയും ഓലക്കുടയും കേരളത്തിലെ പൂർവികരുടെ പാളത്തൊപ്പി വിവിധ രൂപങ്ങളിൽ ഓൺലൈൻ വ്യാപാരത്തിലെത്തിയിട്ടുണ്ട്. നൂറുരൂപ മുതലാണ് വില. ഫാഷൻ തൊപ്പികളും ഇക്കൂടെയുണ്ട്. ഓലക്കുടയെ ഓർമിപ്പിക്കുന്ന ഓലയും പാളയും ഉപയോഗിച്ചുള്ള കുടത്തൊപ്പിയുമുണ്ട്. പൂജയ്ക്കുള്ള ചാണകം ഹോമം, അഗ്നിഹോത്രം, യജ്ഞം തുടങ്ങി പൂജകളിൽ ഹോമകുണ്ഡത്തിൽ ഉപയോഗിക്കാൻ ചാണകവരളിയും പായ്ക്കറ്റിലിറങ്ങി. ചാണകം കുഴച്ച് അട രൂപത്തിലാക്കി അതിൽ സുഗന്ധദ്രവ്യങ്ങളും പൂജാധാന്യങ്ങളും ചേർത്താണിത്. ഹോമങ്ങളിൽ ഉപയോഗിക്കുന്ന മരത്തൊലികളും ചേർത്തിട്ടുണ്ട്. മുറ്റത്തെ തുളസിയും പൂജയ്ക്കായി തുളസി ഇലയും മരുന്നുപയോഗത്തിനായി ഇല ഉണക്കിപ്പൊടിച്ചതും മുറ്റത്ത് നട്ടുവളർത്താൻ തൈയും ഓൺലൈനിൽ കിട്ടും.


from mathrubhumi.latestnews.rssfeed https://ift.tt/2RzcNhq
via IFTTT