Breaking

Saturday, April 3, 2021

'ക്യാപ്റ്റനി'ല്‍ ആശയക്കുഴപ്പം വേണ്ട, വിളിക്കു പിന്നില്‍ ആളുകളുടെ താല്‍പര്യം- മുഖ്യമന്ത്രി

കണ്ണൂർ: ക്യാപ്റ്റൻ എന്ന് വിളിക്കുന്നതിൽ ആശയക്കുഴപ്പം വേണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകളുടെ താൽപര്യത്തിന് അനുസരിച്ച് പലതും വിളിക്കും. ക്യാപ്റ്റൻ വിളി പ്രതിപക്ഷം ഏറ്റെടുത്ത് നടന്നിട്ട് എവിടെയും ഏശാൻ പോകുന്നില്ലെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയെ ക്യാപ്റ്റൻ എന്ന നിലയിലല്ല, സഖാവ് എന്ന നിലയിലാണ് പാർട്ടിയിൽ വിളിക്കുന്നതും വിശേഷിപ്പിക്കുന്നതുമെന്ന് കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കണ്ണൂർ പ്രസ് ക്ലബ്ബിൽ മുഖാമുഖം പരിപാടിയിൽ പ്രതികരിക്കുമ്പോഴായിരുന്നു കോടിയേരിയുടെ പരാമർശം. ചിലയാളുകൾ അങ്ങനെ വിശേഷിപ്പിക്കുന്നുണ്ടാവാം. എന്നാൽ പാർട്ടി ഔദ്യോഗികമായോ പാർട്ടി പ്രസിദ്ധീകരണങ്ങളോ അങ്ങനെ അവതരിപ്പിക്കുന്നില്ലെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു. content highlights:pinarayi vijayan on people describing him as captain


from mathrubhumi.latestnews.rssfeed https://ift.tt/3ufYzju
via IFTTT