Breaking

Friday, April 23, 2021

വാക്‌സിനേഷന്‍ കേന്ദ്രങ്ങളെ പകര്‍ച്ചവ്യാധി കേന്ദ്രങ്ങളാക്കരുത്, വാക്‌സിന്‍ സൗജന്യമാക്കണം- ഐഎംഎ

തിരുവനന്തപുരം: വാക്സിനേഷൻ കേന്ദ്രങ്ങൾ പകർച്ചവ്യാധി കേന്ദ്രങ്ങൾ ആക്കരുതെന്ന് സർക്കാരിനോട് ഐഎംഎ. വാക്സിൻ വിതരണം ലളിതമാക്കണം. നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി. സക്കറിയ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. വാക്സിനേഷൻ തീർത്തും സൗജന്യമായിട്ട് നടത്തണം എന്നാണ് ഐഎംഎയുടെ നിലപാട്. കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ വാക്സിൻ നൽകാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണം. ഓൺലൈൻ രജിസ്ട്രേഷൻ വെക്കരുത്. ആധാർ കാർഡോ തിരിച്ചറിയൽ രേഖയോ കൊണ്ടുചെന്ന് വാക്സിൻ സ്വീകരിക്കാൻ സാധിക്കുന്ന അവസരമുണ്ടാക്കണം. അല്ലാതെ പകർച്ചവ്യാധി കേന്ദ്രങ്ങളായി വാക്സിൻ കേന്ദ്രങ്ങളെ മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനത്തെ ചെറുക്കാൻ ശക്തമായ ജാഗ്രത പാലിക്കണം. അകലം പാലിക്കുകയും ശരിയായ രീതിയിൽ മാസ്ക് ഉപയോഗിക്കുകയും വേണം. സോഷ്യൽ വാക്സിനാണ് മാസ്ക്. അടിസ്ഥാനപരമായ പ്രതിരോധ മാർഗങ്ങൾ പാലിക്കാൻ എല്ലാവരുംതയ്യാറാകണമെന്നും ഡോ. സക്കറിയ പറഞ്ഞു. Content Highlights:IMA on covid 19 vaccination


from mathrubhumi.latestnews.rssfeed https://ift.tt/3sIEC3C
via IFTTT