ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19രോഗികളുടെ എണ്ണം കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ വ്യാവസായിക ആവശ്യത്തിനായി വിതരണം ചെയ്യുന്ന ഓക്സിജൻ കോവിഡ് ചികിത്സയ്ക്കായി ഉപയോഗപ്പെടുത്താൻ നിർദേശിച്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ കത്ത്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ ഓക്സിജൻ ക്ഷാമം നികത്തുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാരിന്റെ നീക്കം. കോവിഡ് ബാധിച്ച രോഗികളുടെ ചികിത്സയിൽ ഓക്സിജൻ ഒരു നിർണായക ഘടകമാണ്. എന്നാൽ രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം വർധിച്ചതോടെ മെഡിക്കൽ ഓക്സിജന്റെ ആവശ്യവും വർധിച്ചു. ഈ സാഹചര്യത്തിലാണ് ക്ഷാമം പരിഹരിക്കാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ ഓഫീസ് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചത്. ഫാർമസ്യൂട്ടിക്കൽ, പെട്രോളിയം റിഫൈനറികൾ, സ്റ്റീൽ പ്ലാന്റുകൾ, ഓക്സിജൻ സിലിണ്ടർ നിർമ്മാതാക്കൾ, മലിനജല ശുദ്ധീകരണ പ്ലാന്റുകൾ അടക്കം ഒൻപത് വ്യവസായങ്ങളെ ഈ നിർദേശത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു. മഹാരാഷ്ട്ര, ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഓക്സിജന്റെ കുറവ് റിപ്പോർട്ട് ചെയ്തിരുന്നു. ഡൽഹി രൂക്ഷമായ ഓക്സിജൻ ക്ഷാമം നേരിടുന്നുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സംസ്ഥനത്തിന്റെ ക്വാട്ട മറ്റ് സംസ്ഥാനങ്ങളിലേക്ക് വഴിതിരിച്ച് വിട്ടതായും ആരോപിച്ചിരുന്നു. രോഗികൾക്ക് വേഗത്തിൽ ഓക്സിജൻ എത്തിക്കാനായി ഗ്രീൻ കോറിഡോർ ഉപയോഗിച്ച് ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ ഓടിക്കുമെന്ന് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ കഴിഞ്ഞ ദിവസം പറഞ്ഞു. ലിക്വിഡ് മെഡിക്കൽ ഓക്സിജനും (എൽഎംഒ) ഓക്സിജൻ സിലിണ്ടറുകളും ഈ ട്രെയിനുകൾ വഴി എത്തിക്കും. Content Highlights: Oxygen For Industrial Use To Be Diverted For Covid Patients Amid Spike
from mathrubhumi.latestnews.rssfeed https://ift.tt/2RAOCiv
via
IFTTT