Breaking

Monday, April 19, 2021

കോവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ 2,73,810 പേര്‍ക്ക് കോവിഡ്, 1618 മരണം

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായി അഞ്ചാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. 1618 പേർക്കാണ് 24 മണിക്കൂറിനിടെ കോവിഡ് മൂലംജീവൻ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,78,769 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,178 പേർ കോവിഡ് മുക്തരായി. ഇതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 1,29,53,821 ആയി. 19,29,329 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,50,61,919 ആണ്. ഇതുവരെ രാജ്യത്ത് 12,38,52,566 പേർ കോവിഡ് വാക്സിൻ സ്വീകരിച്ചു. Content Highlight; India reports 2,73,810 new Covid case


from mathrubhumi.latestnews.rssfeed https://ift.tt/3ebYVkM
via IFTTT