കാക്കനാട്: മുട്ടാർ പുഴയിൽ മുങ്ങിമരിച്ച പതിമൂന്നുകാരി വൈഗയുടെ ശരീരത്തിൽ വിഷാംശം ഉള്ളിൽ ചെന്നതിന്റെ സൂചന പ്രാഥമിക പരിശോധനയിൽ ലഭിച്ചില്ല. ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള കാക്കനാട് റീജണൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് നെഗറ്റീവ് കാണിച്ചത്. ആന്തരികാവയവ പരിശോധനകൾ നടത്തുന്ന ടോക്സിക്കോളജി വിഭാഗത്തിൽ ഇനിയും ടെസ്റ്റുകൾ നടത്താനുണ്ടെന്നും അതിനു ശേഷം മാത്രമെ ശരീരത്തിനുള്ളിൽ വിഷം ചെന്നിരുന്നോ, ഇല്ലയോയെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ എന്നും ലാബ് അധികൃതർ വ്യക്തമാക്കി. പോസ്റ്റ്മോർട്ടത്തിൽ മുങ്ങിമരണമാണെന്നാണ് കണ്ടെത്തിയിരുന്നത്. ഇതിനു ശേഷമാണ് ആന്തരികാവയവങ്ങളായ ആമാശയം, കരൾ, വൃക്ക, വൻകുടൽ തുടങ്ങിയവ രാസ പരിശോധനയ്ക്കായി നൽകിയത്. ശരീരത്തിൽ വിഷം ചെന്നിരുന്നോ, മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ഉറക്കഗുളികയുടെയോ സാന്നിധ്യമുണ്ടോ, ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോ തുടങ്ങിയവയാണ് ലാബിൽ പരിശോധിക്കുന്നത്. അന്തിമ ഫലം പോലീസിന് അടുത്ത ആഴ്ച കൈമാറുമെന്നാണ് ലാബ് അധികൃതർ നൽകുന്ന സൂചന. പലതും ഒളിക്കുന്നു; സനു മോഹന്റെ അമ്മ കാക്കനാട്: വൈഗയുടെ ദുരൂഹ മരണത്തിൽ ബന്ധുക്കൾ പലതും ഒളിച്ചുവെക്കുന്നതായി കാണാതായ സനു മോഹന്റെ അമ്മ സരള. അഞ്ച് വർഷമായി സനു മോഹനും കുടുംബവും കങ്ങരപ്പടി ഫ്ളാറ്റിൽ ഒളിവിൽ കഴിയുന്ന കാര്യം ഭാര്യയുടെ ബന്ധുക്കൾക്ക് അറിയാമായിരുന്നു. മകനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയെന്നാണ് കരുതുന്നതെന്നും സരള പറഞ്ഞു. വൈഗ മുങ്ങിമരിച്ചിട്ട് 21 ദിവസങ്ങൾ പിന്നിട്ടെങ്കിലും ഒളിവിൽ പോയ പിതാവ് സനു മോഹനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനിടയിലാണ് കൂടുതൽ ആരോപണങ്ങളുമായി സനു മോഹന്റെ കുടുംബം രംഗത്തെത്തുന്നത്. പുണെയിൽ സാമ്പത്തിക ബാധ്യതകളുണ്ടായതിനെ തുടർന്ന് കൊച്ചിയിലെത്തിയ മകനെയും കുടുംബത്തെയും ബന്ധുക്കൾ അകറ്റി നിർത്തിയെന്നും സരള ആരോപിച്ചു. Content Highlights:kochi vyga death and sanu mohan missing case
from mathrubhumi.latestnews.rssfeed https://ift.tt/3mJ4zyL
via
IFTTT