Breaking

Saturday, April 10, 2021

ഫാക്ടറി മുറ്റത്തെ കണിക്കൊന്നയാണ് എനിക്ക് സമ്മാനിച്ചത്; തിരഞ്ഞെടുപ്പ് ഓര്‍മകളുമായി പി സി വിഷ്ണുനാഥ്

കുണ്ടറയിൽ വളരെ വൈകിയാണ് ഞാൻ സ്ഥാനാർഥിയായത്. പ്രചാരണത്തിന് കിട്ടിയ ദിവസങ്ങളാണെങ്കിൽ പരിമിതം. കശുവണ്ടി ഫാക്ടറികൾ ഏറെയുള്ള മണ്ഡലമാണ് കുണ്ടറ. ഒരിടത്തുവെച്ചുതന്നെ നിരവധി വോട്ടർമാരെ കാണാനുള്ള സൗകര്യമുള്ളതിനാൽ ഫാക്ടറികൾ സ്ഥാനാർഥികൾ ഒഴിവാക്കാറില്ല. ഇടതുപക്ഷം കശുവണ്ടി ഫാക്ടറികളിലെ പ്രചാരണത്തിന് പ്രത്യേകസമയം നിശ്ചയിച്ചാണ് മുന്നോട്ടുപോയിരുന്നത്. പഞ്ചായത്തുതല പര്യടനത്തിനിടെ കശുവണ്ടി ഫാക്ടറികൾ സന്ദർശിക്കാനുള്ള സമയമേ എനിക്ക് കിട്ടുമായിരുന്നുള്ളൂ. കണ്ണനല്ലൂർ മേഖലയിൽ പ്രചാരണം നടത്തിയ ഒരുദിവസം അപ്രതീക്ഷിതമായാണ് ഒരു കശുവണ്ടി ഫാക്ടറിയിലെത്തിയത്. മുൻകൂട്ടി നിശ്ചയിച്ചുള്ള പരിപാടികളിൽ മാലയുംമറ്റും അണിയിച്ചാകുമല്ലോ സ്വീകരണം. ഫാക്ടറിയിലെ അമ്മമാർ എന്നെ തിരിച്ചറിഞ്ഞിരുന്നു. അവർക്ക് എന്നെ സ്വീകരിക്കണമെന്നുണ്ടായിരുന്നു. കൈയിൽ മറ്റൊന്നുമില്ല. ഫാക്ടറിമുറ്റത്ത് നിറയെ പൂത്തുനിൽക്കുന്ന ഒരു കണിക്കൊന്നയുണ്ട്. കൂട്ടത്തിലൊരാൾ ഓടിപ്പോയി ഒരുകുല കൊന്നപ്പൂവ് ഒടിച്ചുകൊണ്ടുവന്ന് എന്നെ സ്വീകരിച്ചു. പിന്നാലെ മറ്റുള്ളവരും. കൈനിറയെ കൊന്നപ്പൂവുമായി നിന്നാണ് ഞാനവരോട് വോട്ടഭ്യർഥിച്ചത്. പൂക്കൾ തീർത്തൊരു പ്രകാശവലയത്തിലായിരുന്നു ഞാൻ. നിശ്ചയിച്ചുറപ്പിച്ചൊരു സ്വീകരണപരിപാടിക്കുമപ്പുറം മനസ്സ് നിറച്ചു അവരുടെ സ്നേഹം. കൊന്നപ്പൂതന്നെ സമ്മാനമായി ലഭിച്ചത് മറ്റൊരു സന്തോഷം. ഇപ്പോഴും ആനിമിഷങ്ങൾ ഓർത്തിരിക്കാൻ ഒരുപാടിഷ്ടം. Content Highlights:Kundara UDF Candidate PC Vishnunath remembers his experience on election


from mathrubhumi.latestnews.rssfeed https://ift.tt/2Qcba8C
via IFTTT