Breaking

Monday, April 12, 2021

സുപ്രീം കോടതിയില്‍ കോവിഡ് വ്യാപനം രൂക്ഷം; പകുതിയിലധികം ജീവനക്കാര്‍ക്ക് കോവിഡ്

ന്യൂഡൽഹി:സുപ്രീം കോടതിയിൽ കോവിഡ് വ്യാപനം രൂക്ഷമായി. അമ്പത് ശതമാനത്തിലധികം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കോടതി വൃത്തങ്ങൾ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കോടതി ജീവനക്കാരിൽ പലരും നിരീക്ഷണത്തിലാണ്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽഇന്നുമുതൽ ജഡ്ജിമാർ വീടുകളിൽ ഇരുന്ന് വീഡിയോ കോൺഫറൻസിലൂടെ കേസുകൾ കേൾക്കാനാണ് തീരുമാനം. ഇതുകാരണം ഇന്ന് വൈകിയാണ് കോടതി നടപടികൾ ആരംഭിക്കുക. മുഴുവൻ കോടതി മുറികളൂം അണുവിമുക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചു. Content Highlights:Supreme Court Staff Test Positive, Judges To Work From Home


from mathrubhumi.latestnews.rssfeed https://ift.tt/3s9KqTB
via IFTTT