Breaking

Friday, April 2, 2021

കുഞ്ചാക്കോ ബോബനും 'മോഹന്‍കുമാര്‍ ഫാന്‍സി'നുമെതിരേ നിയമനടപടിയുമായി രാഹുല്‍ ഈശ്വര്‍

ജിസ് ജോയി സംവിധാനം ചെയ്ത മോഹൻകുമാർ ഫാൻസ് സിനിമയ്ക്കെതിരെ പരാതി നൽകുവാനൊരുങ്ങി രാഹുൽ ഈശ്വർ. സിനിമയിൽ തന്നെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്ന സംഭാഷണം ഉപയോഗിച്ചുവെന്നാരോപിച്ചാണ് രാഹുലിന്റെ പരാതി. സംഭവത്തെക്കുറിച്ച് രാഹുൽ ഈശ്വർ പറയുന്നത് ഇങ്ങനെ: ശ്രീ കുഞ്ചാക്കോ ബോബന് എതിരെ, മോഹൻകുമാർ ഫാൻസ് എന്ന സിനിമയ്ക്കെതിരെ, സംവിധായകൻ ജിസ് ജോയി, ശ്രീ സൈജുകുറുപ്പ് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചുകൊള്ളുന്നു. വ്യക്തിപരമായി അപകീർത്തിപ്പെടുത്തി, അധിക്ഷേപം എന്നീ പരാതികളിൽ ഐ.പി.സി സെക്ഷൻ 499,500 എന്നിവ അടിസ്ഥാനപ്പെടുത്തി കേസെടുക്കണമെന്ന് പോലീസിൽ പരാതി നൽകും. ഇന്ന് തന്നെ നൽകും. Content Highlights:Rahul Easwar to file complaint against kunchacko boban Mohankumar fans Jis Joy


from mathrubhumi.latestnews.rssfeed https://ift.tt/3mapV7Y
via IFTTT