കൊച്ചി: പ്രമുഖ വ്യവസായി എം.എ യൂസഫലി യാത്ര ചെയ്തിരുന്ന ഹെലികോപ്റ്റർ അടിയന്തരമായി ഇടിച്ചിറക്കി. എറണാകുളത്തെ പനങ്ങാടുള്ള ചതുപ്പിലാണ്ഹെലികോപ്റ്റർഇടിച്ചിറക്കിയത്. യൂസഫലിയും ഭാര്യയും ആയിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ജനവാസ കേന്ദ്രത്തിന് മുകളിൽ വച്ചാണ് ഹെലികോപ്റ്ററിന് തകരാറ് സംഭവിച്ചത്. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചതുപ്പിലേക്ക് ഇടിച്ചിറക്കാൻകഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. ഫോട്ടോ: ടികെ പ്രദീപ് കുമാർ രാവിലെ 8.30നായിരുന്നു സംഭവം. എം.എ യുസഫലിയും മറ്റ് നാല് പേരും ലേക്ക് ഷോർ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാൻ വരുകയായിരുന്നു. പനങ്ങാടുള്ള ഫിഷറീസ് കോളേജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റർ ഇറക്കാൻ നിശ്ചയിച്ചിരുന്നത്.എന്നാൽ ഹെലികോപ്റ്ററിന് നിയന്ത്രണം വിട്ടത് മൂലം നേരത്തെ നിശ്ചയിച്ച സ്ഥലത്തുനിന്നും 200 മീറ്റർ മാറിയുള്ള ചതുപ്പിലേക്ക് ഇടിച്ചിറക്കുകയായിരുന്നു. ഭാഗികമായിചതുപ്പിൽ പൂണ്ടനിലയിലാണ് ഹെലികോപ്റ്റർ. സംഭവ സമയത്ത് മഴയും കാറ്റുമുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. Content Highlight: M.A Yusuf Ali chopper emergency Landing
from mathrubhumi.latestnews.rssfeed https://ift.tt/3tcscly
via
IFTTT