Breaking

Saturday, April 24, 2021

ഇന്ത്യയില്‍ പ്രതിദിന കോവിഡ് മരണം 5000-ല്‍ എത്തിയേക്കാമെന്ന് പഠനം

ന്യൂഡൽഹി: മേയ് മധ്യത്തോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം പ്രതിദിനം 5600 ആയി ഉയരുമെന്ന് അമേരിക്കൻ ഏജൻസിയുടെപഠനം. വാഷിങ്ടൺ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാല്യുവേഷൻ(ഐഎച്ച്എംഇ)നടത്തിയ കോവിഡ് 19 പ്രൊജക്ഷൻസ് എന്ന പഠനത്തിലാണ് ഈ കണ്ടെത്തൽ. ഏപ്രിൽ-ആഗസ്റ്റ് കാലയളവിൽ മാത്രം മൂന്നുലക്ഷത്തോളം പേർ കോവിഡ് ബാധിച്ച് മരണപ്പെട്ടേക്കാം. ഏപ്രിൽ പകുതിയോടെ ഇന്ത്യയിൽ കോവിഡ് 19 അഞ്ചാമത്തെ മരണകാരണമായി മാറാമെന്നും ഐഎച്ച്എംഇ മുന്നറിയിപ്പുനൽകുന്നു. ഇന്ത്യ നടത്തുന്ന കോവിഡ് പ്രതിരോധ വാക്സിൻ യജ്ഞത്തിന് രണ്ടാംതരംഗത്തെ അതിജീവിക്കാനാകുമെന്ന പ്രതീക്ഷയും പഠനംവെച്ചുപുലർത്തുന്നുണ്ട്. വരും ആഴ്ചകളിൽ രാജ്യത്തെ മഹാമാരി വളരെ രൂക്ഷമായി ബാധിക്കും. മെയ് 10ആകുന്നതോടെ രാജ്യത്തെ കോവിഡ് ബാധിച്ചുളള പ്രതിദിന മരണനിരക്ക് 5600 ആയി ഉയരും. ഏപ്രിൽ 12-നും ഓഗസ്റ്റ് ഒന്നിനുമിടയിൽ 3,29,000 പേർ കോവിഡ് ബാധിച്ച് മരണപ്പെട്ടേക്കാം. ജൂലൈ അവസാനത്തോടെ മരണസംഖ്യ 6,65,000 ആയി ഉയരും- ഏപ്രിൽ 15ന് പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. സെപ്റ്റംബർ 2020 മുതൽ ഫെബ്രുവരി 2021 വരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെയും മരണത്തിന്റെയും എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഏപ്രിൽമാസത്തോടെ രോഗവ്യാപനം വീണ്ടും രൂക്ഷമായി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കോവിഡ് കേസുകൾ ഏറ്റവും ഉയർന്നപ്പോൾ ഉളളതിനേക്കാൾ ഇരട്ടിയാണ് ഏപ്രിലിൽ സ്ഥിരീകരിക്കപ്പെട്ട കേസുകളുടെ എണ്ണം. ഏപ്രിൽ ഒന്നാംവാരത്തിനും രണ്ടാംവാരത്തിനും ഇടയിൽ പ്രതിദിനം സ്ഥിരീകരിച്ച പുതിയ കേസുകൾ 71 ശതമാനവും പ്രതിദിനമരണനിരക്ക് 55 ശതമാനവും വർധിച്ചു. മാസ്ക് ധരിക്കാൻ ജനങ്ങൾ വിസമ്മതിച്ചതും ഒത്തുചേരലുകളിൽ നിയന്ത്രണങ്ങൾ പാലിക്കാതെ പങ്കെടുത്തതുമാണ് ഇത്തരത്തിൽ കേസുകൾ ഉയരുന്നതിന് കാരണമായതെന്ന്പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. 24 മണിക്കൂറിനിടയിൽ സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളുടെ എണ്ണം ഏപ്രിൽ ആദ്യവാരത്തിൽ ശരാശരി 1,33,400 ആയി ഉയർന്നു. മാർച്ച് അവസാനവാരത്തിൽ ഇത് 78,000 ആയിരുന്നു. കോവിഡ് മരണനിരക്കിലും വർധനവുണ്ടായി. മരണനിരക്ക് ശരാശരി 970 ൽ നിന്ന് 1500 ആയി ഉയർന്നു. Content Highlights:Indias Covid 19 deaths could peak by mid-May at 5,600, an American study


from mathrubhumi.latestnews.rssfeed https://ift.tt/2QRnWdd
via IFTTT