Breaking

Friday, February 12, 2021

ട്വിറ്റര്‍ വഴങ്ങുന്നു; കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട 97 ശതമാനം അക്കൗണ്ടുകളും മരവിപ്പിച്ചു

ന്യൂഡൽഹി: കേന്ദ്രസർക്കാർ ആവശ്യപ്പെട്ട 97 ശതമാനം അക്കൗണ്ടുകളും ട്വിറ്റർ മരവിപ്പിച്ചു. 1,398 അക്കൗണ്ടുകളാണ്മരവിപ്പിച്ചത്. ബാക്കി അക്കൗണ്ടുകളെ സംബന്ധിച്ചുള്ള നടപടികൾ ട്വിറ്റർ ആരംഭിച്ചതായാണ് വിവരം.ട്വിറ്ററിന്റെ ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥതലത്തിൽ മാറ്റമുണ്ടാകുമെന്നും ട്വിറ്റർ കേന്ദ്രസർക്കാരിനെ അറിയിച്ചു. ട്വിറ്റർ കേന്ദ്രസർക്കാരിന് വഴങ്ങുന്നു എന്ന സൂചനയാണ് പുറത്തുവരുന്നത്. 1,435 അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നായിരുന്നു കേന്ദ്രസർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നത്.മോദി കർഷകരുടെ വംശഹത്യ ആസൂത്രണം ചെയ്യുന്നു എന്ന ഹാഷ് ടാഗിലൂടെ ട്വീറ്റ് ചെയ്തിരുന്ന 257 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്നും ട്വിറ്ററിനോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതിൽ 220 അക്കൗണ്ടുകൾ മരവിപ്പിച്ചതായി ട്വിറ്റർ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് സലിം, കാരവൻ മാസിക തുടങ്ങിയ അക്കൗണ്ടുകൾ കേന്ദ്രസർക്കാർ നൽകിയ പട്ടികയിൽ ഉണ്ടായിരുന്നുവെങ്കിലും ഇവയ്ക്കെതിരേ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം 1,178 ഓളം അക്കൗണ്ടുകൾക്ക് ഖാലിസ്താനുമായി ബന്ധമുണ്ടെന്ന് സർക്കാർ ആരോപിച്ചിരുന്നു. ഇതിൽ ഭൂരിപക്ഷം അക്കൗണ്ടുകളുംമരവിപ്പിച്ചതായി ട്വിറ്റർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരും ട്വിറ്ററും തമ്മിലുള്ള ആശയവിനിമയം കൂടുതൽ ദൃഢമാക്കാൻ മുതിർന്ന ഉദ്യോഗസ്ഥ തലത്തിൽ വലിയ അഴിച്ചുപണിക്ക് തങ്ങൾ തയ്യാറാണെന്നും ട്വിറ്റർ അറിയിച്ചു. കേന്ദ്ര ഐ.ടി. സെക്രട്ടറിയുമായി ട്വിറ്റർ ഗ്ലോബൽ പബ്ലിക് പോളിസി വൈസ് പ്രസിഡന്റ് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. content highlights:twitter deactivates 97 percentage of accounts asked by government


from mathrubhumi.latestnews.rssfeed https://ift.tt/3qeGelk
via IFTTT