ചെന്നൈ: കുളിമുറിദൃശ്യങ്ങൾ പകർത്തി യുവാക്കൾ ഭീഷണിപ്പെടുത്തിയതിൽ മനംനൊന്ത് സ്വയം തീകൊളുത്തിയ പതിനഞ്ചുകാരി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി വെല്ലൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം രാത്രിയാണ് മരിച്ചത്. വെല്ലൂർ തുത്തിപ്പെട്ട് സ്വദേശിയായ പെൺകുട്ടി പത്താംക്ലാസ് വിദ്യാർഥിനിയായിരുന്നു. വീടിനോടുചേർന്നുള്ള, മുകൾഭാഗം ശരിയായി മറച്ചിട്ടില്ലാത്ത കുളിമുറിയിൽ പെൺകുട്ടി കുളിക്കുന്നതാണ് യുവാക്കൾ ചേർന്ന് ചിത്രീകരിച്ചത്. പിന്നീട് സാമൂഹികമാധ്യമങ്ങൾവഴി ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ലൈംഗികമായി വഴങ്ങണമെന്നും പണം നൽകണമെന്നും പ്രതികൾ ആവശ്യപ്പെട്ടതായി പെൺകുട്ടി മരിക്കുന്നതിനുമുമ്പ് നൽകിയ മൊഴിയിൽ പറഞ്ഞു. പ്രതികൾ പലയിടങ്ങളിലേക്കും കുട്ടിയെ വിളിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് വീട്ടിൽ ആരുമില്ലാതിരുന്ന നേരത്ത് മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തിയത്. ഇതുകണ്ട അയൽക്കാർ ഉടൻ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ, പ്രായപൂർത്തിയാകാത്തയാളുൾപ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. പെൺകുട്ടിയുടെ ഗ്രാമത്തിൽത്തന്നെ താമസിക്കുന്ന ആകാശ് (22), ഗണപതി (19) എന്നിവരും പതിനേഴുകാരനുമാണ് പിടിയിലായത്. ഇവരുടെ ഫോണിൽനിന്ന് ദൃശ്യങ്ങൾ കളഞ്ഞിരുന്നു. ഇത് വീണ്ടെടുക്കുന്നതിനും പരിശോധനകൾക്കുമായി ഫോൺ ഫൊറൻസിക് വിഭാഗത്തിന് കൈമാറി. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവൈനൽ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) Content Highlights:15 year old girl immolates herself after youths filming her bathing scene in tamilnadu, dies
from mathrubhumi.latestnews.rssfeed https://ift.tt/2UUKBo0
via
IFTTT