ന്യൂഡൽഹി: കൊറോണവൈറസ് ബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് വീണ്ടും കുതിച്ചു ചാട്ടം. 24 മണിക്കൂറിനിടെ 12881 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. പുതിയ രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ മൂന്ന് ദിവസം നേരിയ കുറവ് വന്നിരുന്നെങ്കിലും ബുധനാഴ്ച അത് വീണ്ടും റെക്കോർഡ് നിരക്കിലേക്കെത്തിയിരിക്കുകയാണ്. ഒരു ദിവസത്തിനിടെ രാജ്യത്ത് ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. 24 മണിക്കൂറിനിടെ 334 പേർ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 12237 ആകുകയും 366946 പേർക്ക് രാജ്യത്ത് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 160384 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 194325 പേർക്ക് രോഗം ഭേദമായി. രോഗം ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ള മഹാരാഷ്ട്രയിൽ 116752 പേർക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 5651 പേർ മരിക്കുകയും ചെയ്തു. 47102 പേർക്ക് രോഗം സ്ഥിരീകരിച്ച ഡൽഹിയിൽ 1904 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 25093 പേർക്കാണ് ഗുജറാത്തിൽ ഇതുവരെ രോഗം കണ്ടെത്തിയിട്ടുള്ളത്. 1560 പേർ ഇതിനോടകം മരിച്ചു. തമിഴ്നാട്ടിൽ കോവിഡ് സ്ഥിരീകരിച്ചവർ അരലക്ഷം കടന്ന് 50193 ആയി. 576 പേരാണ് തമിഴ്നാട്ടിൽ മരിച്ചത്. Content Highlights:coronavirus-India reports the highest single-day spike of 12881 new cases in last 24 hours-334 death
from mathrubhumi.latestnews.rssfeed https://ift.tt/2UUuM0K
via
IFTTT