തിരുവനന്തപുരം: സംസ്ഥാനത്ത് കിഫ്ബി വഴി മാത്രം 2,363 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം. വിവിധ വകുപ്പുകൾക്ക് കീഴിലുള്ള 533 പദ്ധതികൾക്കാണ് കിഫ്ബി ഇതുവരെ അംഗീകാരം നൽകിയത്. കേരളത്തിലെ വികസന രംഗത്ത് പുതിയ ചരിത്രമെഴുതിയാണ് കിഫ് ബി ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയേറെ പദ്ധതികൾ ഏറ്റെടുക്കുന്നത്.
അംഗീകാരം ലഭിച്ച 9928 കോടി രൂപയുടെ 238 പദ്ധതികൾ ടെണ്ടർ നടപടികളിലേക്ക് കടന്നു. 7893 കോടിരൂപയുടെ 193 പ്രവൃത്തികൾ ആരംഭിച്ച് വിവിധ ഘട്ടങ്ങളിലെത്തി.
സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ ഹൈടെക് ക്ലാസ് റൂം പദ്ധതി ആദ്യഘട്ടം പൂർത്തീകരിച്ചത് കിഫ് ബി ഫണ്ട് ഉപയോഗിച്ചാണ്. സാധാരണക്കാർക്ക് ആശ്രയമായ താലൂക്ക് ആശുപത്രികളിലെ ഡയാലിസിസ് യൂനിറ്റ് നിർമ്മാണത്തിന്റെ ആദ്യ ഘട്ടവും കിഫ് ബി വഴി പൂർത്തിയാക്കി. ജില്ലാ ആശുപത്രികളിലെ കാത്ത് ലാബിന്റെ ആദ്യഘട്ടവും വനംവകുപ്പിന് സോളാർ ഫെൻസിംഗ് മൂന്ന് ഘട്ടങ്ങളും ഇതിനകം പൂർത്തീകരിച്ചുകഴിഞ്ഞു.
കേരളത്തിലെ എല്ലാ മണ്ഡലങ്ങളെയും സ്പർശിച്ചുകൊണ്ടാണ് കിഫ്ബി പദ്ധതികൾ നടപ്പിലാക്കുന്നത്. അഞ്ച് വർഷം കൊണ്ട് അമ്പതിനായിരം കോടി രൂപയുടെ പദ്ധതികൾ തയ്യാറാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്.
from Anweshanam | The Latest News From India https://ift.tt/2GRiErK
via IFTTT