Breaking

Friday, December 7, 2018

വനിതാ മതിലില്‍ കക്ഷി രാഷ്ട്രീയം മറന്ന് എല്ലാ വനിതകളും പങ്കെടുക്കണം: മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നതിനായി ജനുവരി 1 ന് സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ കക്ഷി രാഷ്ട്രീയം മറന്ന് എല്ലാ വനിതകളും പങ്കെടുക്കണമെന്ന് മന്ത്രി കെ കെ ശൈലജ. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട ഒന്നാണിത്. അതിനാല്‍ തന്നെ എല്ലാ വനിതകളും ഇതില്‍ ഒത്തു ചേരേണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

സമൂഹത്തിന്റെ തുടര്‍ച്ചയായിട്ടുള്ള ഇടപെടലിന്റെ ഫലമായാണ് സ്ത്രീകള്‍ക്ക് സമൂഹത്തില്‍ മാന്യമായ സ്ഥാനവും വിദ്യാഭ്യാസവുമെല്ലാം നേടിയെടുക്കാനായത്. അതിനാല്‍ പഴയ നാം കാലത്തേയ്ക്ക് തിരിച്ച് പോകാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.



from Anweshanam | The Latest News From India https://ift.tt/2SxiDLc
via IFTTT