Breaking

Friday, December 7, 2018

എന്‍സിപി-കേരള കോണ്‍ഗ്രസ് ബി ലയന ചര്‍ച്ച ശനിയാഴ്ച ഡല്‍ഹിയില്‍

ന്യൂഡൽഹി:എൻസിപി-കേരള കോൺഗ്രസ് ബി ലയനചർച്ചവഴിമുട്ടിയ സാഹചര്യത്തിൽ തുടർചർച്ചകൾക്കായി ശരദ് പവാർ നേരിട്ട് ഇടപെടുന്നു. എൻസിപി നേതാക്കളോട് ശനിയാഴ്ച ഡൽഹിയിലെത്താൻ പാർട്ടി അധ്യക്ഷൻ ശരദ് പവാർ ആവശ്യപ്പെട്ടു. ലനയകാര്യം നിശ്ചയിക്കാൻ ബാലകൃഷ്ണപിള്ള നിയോഗിച്ച സമിതിയോടും ഡൽഹിയിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ലയനം സാധ്യമായാൽ എ.കെ ശശീന്ദ്രനും തോമസ് ചാണ്ടിക്കും പാർട്ടിയിലുള്ള പിടി അയഞ്ഞേക്കാമെന്ന ആശങ്ക ഈ നേതാക്കൾക്കുണ്ട്. ലയനം വേണ്ടെന്ന നിലപാടിൽ തന്നെയാണ് ശശീന്ദ്രൻ വിഭാഗം ഇപ്പോഴും ഉറച്ചുനിൽക്കുന്നത്. കേരള കോൺഗ്രസ് ബി എൻസിപിയിൽ ലയിക്കുക എന്നാൽ എൻസിപിയെ വിഴുങ്ങുക ആകും സംഭവിക്കുക എന്നാണ് ലയനത്തെ എതിർക്കുന്നവർ പറയുന്നത്. ശശീന്ദ്രന് മന്ത്രിസ്ഥാനവും തോമസ് ചാണ്ടിക്ക് പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനവും നഷ് ടമാകുമെന്ന് ഇവർ വാദിക്കുന്നു. പുറമെ ബോർഡ് കോർപറേഷൻ സ്ഥാനങ്ങളും വിട്ടുനൽകേണ്ടി വരും. ഇടതുമുന്നണിയിലെത്താനുള്ള ഏകവഴിയായി കണ്ടാണ് കേരള കോൺഗ്രസ് ബി ലയനത്തെ കാണുന്നത്. ദേശീയ നേതൃത്വത്തിന്റെ ഭാഗമായ ടി.പി പീതാംബരൻ മാസ്റ്റർ ലയനത്തിന് അനുകൂലമാണ്. അദ്ദേഹത്തിന്റെ സമ്മർദത്തെ തുടർന്നാണ് പവാർ തന്നെ ചർച്ചയ്ക്ക് മുൻകൈ എടുത്തിരിക്കുന്നതും. ഗണേഷ്കുമാറാകട്ടെ ഇതുവരെ ലയന നീക്കത്തോട് പ്രതികരിച്ചിട്ടുമില്ല. ഇതൊക്കെയാണെങ്കിലും കേന്ദ്രനേതൃത്വത്തെ വെല്ലുവിളിക്കാൻ ഇവർ മുതിരുമോ എന്നതിനെ ആശ്രയിച്ചിരിക്കും ലയനത്തിന്റെ ഭാവി. Content Highlights: NCP-kerala congress merger, talks tomorow


from mathrubhumi.latestnews.rssfeed https://ift.tt/2RH1qir
via IFTTT