Breaking

Friday, December 7, 2018

ലിവര്‍പൂളിന് വിജയം, ചെല്‍സിക്ക് തോല്‍വി; ആഴ്‌സണലിനെതിരെ യുണൈറ്റഡിന് സമനില

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ കരുത്തരുടെ പോരാട്ടത്തിൽ മാഞ്ചെസ്റ്റർ യുണൈറ്റഡും ആഴ്സനലും സമനിലയിൽ (2-2) പിരിഞ്ഞു. കിരീടമോഹികളായ ചെൽസിയെ വോൾവ്സ് വീഴ്ത്തിയപ്പോൾ (1-2) ലിവർപൂൾ ബേൺലിയെയും (3-1) ടോട്ടനം സതാംപ്ടണിനെയും (3-1) കീഴടക്കി. ആഴ്സനലിനെതിരേ യുണൈറ്റഡിനായി ആന്റണി മാർഷ്യൽ, ജെസെ ലിൻഡാർഡ് എന്നിവർ സ്കോർ ചെയ്തു. ഷ്കോദ്രാൻ മുസ്താഫി ആഴ്സനലിന്റെ ഗോൾ നേടി. മാർക്കോസ് റോഹോയുടെ സെൽഫ് ഗോളും ടീമിന്റെ അക്കൗണ്ടിലെത്തി. വോൾവ്സിനെതിരേ അപ്രതീക്ഷിതമായിരുന്നു ചെൽസിയുടെ തോൽവി. ഇതോടെ ലീഗിൽ ടീമിന്റെ അപരാജിതകുതിപ്പിന് അവസാനമായി. റൗൾ ജിമിനെസ്, ഡിയോഗോ ജോട്ട എന്നിവരാണ് വിജയികൾക്കായി സ്കോർ ചെയ്തത്. റൂബൻ ലോഫ്റ്റ് ചെക്ക് ചെൽസിയുടെ ഗോൾ നേടി. ജെയിംസ് മിൽനർ, റോബർട്ടോ ഫിർമിനോ, ഷെർഡാൻ ഷാക്കീരി എന്നിവരുടെ ഗോളിലാണ് ലിവർപൂൾ ബേൺലിയെ തോൽപ്പിച്ചത്. ജാക് കോർക്കാണ് ബേൺലിയുടെ ഗോൾ നേടിയത്. സതാംപ്ടണിനെതിരേ ഹാരി കെയ്ൻ, ലൂക്കാസ് മൗറ, ഹ്യുങ് മിൻ സൺ എന്നിവരാണ് ടോട്ടനത്തിന്റെ ഗോളുകൾ നേടിയത്. ചാർലി ഓസ്റ്റിൻ സതാംപ്ടണിനായി സ്കോർ ചെയ്തു. ലീഗിൽ 15 കളിയിൽനിന്ന് 41 പോയന്റുമായി മാഞ്ചെസ്റ്റർ സിറ്റിയാണ് മുന്നിൽ. ലിവർപൂൾ (39), ടോട്ടനം (33), ചെൽസി (31) ടീമുകളാണ് തുടർസ്ഥാനങ്ങളിൽ. Content Highlights: EPL 2018 Liverpool, Chelsea, Manchester United, Chelsea


from mathrubhumi.latestnews.rssfeed https://ift.tt/2RLfFTK
via IFTTT