Breaking

Thursday, October 25, 2018

പ്രസിഡന്റിനുനേരെ വധഭീഷണി: സ്മാർട്ട് ഫോൺ കമ്പനിയുടെ സഹായം അഭ്യർഥിച്ച് ശ്രീലങ്ക

കൊളംബോ: പ്രസിഡന്റ് മൈത്രിപാല സിരിസേനയെ വധിക്കാൻ ഗൂഢാലോചന നടന്നതായ വെളിപ്പെടുത്തലിൽ കൂടുതൽ അന്വേഷണത്തിന് ശ്രീലങ്കൻ പോലീസ് ചൈനീസ് സ്മാർട്ട്ഫോൺ കമ്പനി വാവേയുടെ സഹായം തേടുന്നു. കോടതി ഇതിന് അനുമതി നൽകി. ഗൂഢാലോചന പോലീസിനെ അറിയിച്ചയാളുടെ മൊബൈൽഫോൺ വിവരങ്ങൾ തിരിച്ചെടുക്കുകയാണ് ലക്ഷ്യം. അഴിമതിവിരുദ്ധസേനാംഗമെന്ന് അവകാശപ്പെടുന്ന നമൽ കുമാര എന്നയാളാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥനുമായി ഗൂഢാലോചന സംബന്ധിച്ച് ഫോണിൽ സംസാരിച്ചതും വിവരങ്ങൾ പോലീസിനെ അറിയിച്ചതും കഴിഞ്ഞമാസം വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്. ഇയാളെ പോലീസ് വിശദമായി ചോദ്യംചെയ്തെങ്കിലും കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. മുൻ പ്രതിരോധമന്ത്രി രാജപക്സയെ വധിക്കാനും പദ്ധതിയുണ്ടെന്നും നമൽ കുമാര പറഞ്ഞു. നമൽ കുമാരയുടെ ഫോണിൽനിന്ന് നീക്കിയ വിവരങ്ങളിൽ ചിലത് ശക്തമായ തെളിവുകളാകാൻ സാധ്യതയുണ്ട്. അത് തിരിച്ചെടുക്കാൻ ഫോൺനിർമാതാക്കളായ വാവേയുടെ സാങ്കേതികസഹായം ആവശ്യമാണെന്നാണ് ക്രിമിനൽ അന്വേഷണവിഭാഗം (സി.ഐ.ഡി) ചൊവ്വാഴ്ച കോടതിയിൽ പറഞ്ഞത്. കോടതിയുടെ അനുമതിയില്ലാതെ ഇത്തരത്തിൽ സഹായം ആവശ്യപ്പെടാൻ നിയമം അനുവദിക്കുന്നില്ല. അതിനിടെ, വധഗൂഢാലോചനയിൽ ഇന്ത്യയ്ക്കും പങ്കുണ്ടെന്ന രീതിയിൽവന്ന ആരോപണം ഇരുരാജ്യങ്ങളും പിന്നീട് നിഷേധിച്ചു. പോലീസ് കേസിൽ കുടുക്കാൻ ശ്രമിക്കുന്നതായി തോമസ് നിരപരാധിയായ തന്നെ കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന് ഗൂഢാലോചനയിൽ പങ്കാളിത്തം ആരോപിച്ച് ശ്രീലങ്കൻ പോലീസ് അറസ്റ്റുചെയ്ത മലയാളി മാർസലി തോമസ് കോടതിയിൽ. സെപ്റ്റംബർ 22-നാണ് തോമസിനെ അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച കോടതിയിലാണ് തോമസ് നിരപരാധിത്വം അറിയിച്ചത്. സി.ഐ.ഡി.യിൽനിന്ന് വധഭീഷണിയുണ്ടെന്നും തന്നെ കസ്റ്റഡിയിൽ വിടരുതെന്നും തോമസ് കോടതിയോട് അഭ്യർഥിച്ചു. 34 ദിവസത്തെ തടവ് തന്റെ ആരോഗ്യം തകർത്തതായും അറിയിച്ചു. എന്നാൽ, ആവശ്യം മജിസ്ട്രേറ്റ് അനുവദിച്ചില്ല.


from mathrubhumi.latestnews.rssfeed https://ift.tt/2PmEC9T
via IFTTT