Breaking

Thursday, October 25, 2018

ദിനകരപക്ഷത്തെ 18 അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ അയോഗ്യരെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ദിനകരപക്ഷത്തെ 18 അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ അയോഗ്യരെന്ന് മദ്രാസ് ഹൈക്കോടതിയും. തമിഴ്‌നാട് സ്പീക്കറുടെ നടപടി കോടതി ശരിവച്ചു. മദ്രാസ് ഹൈക്കോടതി ജഡ്ജി സത്യനാരായണനാണ് വിധി പുറപ്പെടുവിച്ചത്.

എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് 2017 സെപ്റ്റംബര്‍ 18ന് ഗവര്‍ണറെ കണ്ട 18 എംഎല്‍എമാരെയാണു സ്പീക്കര്‍ പി.ധനപാലന്‍ അയോഗ്യരാക്കിയത്. സ്പീക്കറുടെ തീരുമാനത്തിനെതിരെ ഇവര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഭിന്നവിധി പ്രഖ്യാപിച്ചതോടെയാണു തര്‍ക്കം സുപ്രീംകോടതിയിലെത്തിയത്. 

ജൂണ്‍ 14നാണു മദ്രാസ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയും ജസ്റ്റിസ് എം.സുന്ദറും വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ചത്. സ്പീക്കര്‍ പി.ധനപാലിന്റെ തീരുമാനത്തെ ചീഫ് ജസ്റ്റിസ് ശരിവച്ചപ്പോള്‍, ജസ്റ്റിസ് സുന്ദര്‍ വിധിച്ചതു സ്പീക്കറുടെ തീരുമാനം റദ്ദാക്കണമെന്നായിരുന്നു. മൂന്നാം ജഡ്ജിക്കു കേസ് വിടാനും അതുവരെ തല്‍സ്ഥിതി തുടരാനും അന്നു ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു.



from Anweshanam | The Latest News From India https://ift.tt/2D3z0eP
via IFTTT