Breaking

Tuesday, June 1, 2021

ഡെല്‍റ്റ, കപ്പ, ബീറ്റ, ഗാമ; കോവിഡ് വകഭേദങ്ങള്‍ക്ക് പേരിട്ട് WHO

ന്യൂഡൽഹി:ലോകത്തിൽ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയ കോവിഡ് വകഭേദങ്ങൾക്ക് ലോകാരോഗ്യ സംഘടന പേരിട്ടു. ഡെൽറ്റ, കപ്പ, ബീറ്റ, ഗാമ എന്നിങ്ങനെയാണ് പേരിട്ടത്.ഇന്ത്യയിൽ കണ്ടെത്തിയ വകഭേദമായ ബി.1.617.1 ന് ഡെൽറ്റ എന്നാണ് പേര്. ബ്രിട്ടണിലെ ജനിതകമാറ്റം വന്ന വൈറസ് കപ്പ എന്നറിയപ്പെടും. ദക്ഷിണാഫ്രിക്കൻ വകഭേതത്തിന് ബീറ്റ എന്നും ബ്രസീൽ വൈറസ് വകഭേദത്തിന് ഗാമ എന്നുമാണ് പേരിട്ടത്. ഡെൽറ്റ വകഭേദം 53 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചത്. ഡബ്ല്യു.എച്ച്.ഒ. ഇന്ത്യൻ വകഭേദം എന്ന് പരാമർശിക്കാത്തതിനാൽ വകഭേദത്തെ ഇന്ത്യൻ എന്ന് വിളിക്കുന്നതിനെതിരേ മേയ് 12-ന് സർക്കാർ എതിർപ്പറിയിച്ചിരുന്നു. കണ്ടെത്തിയ രാജ്യങ്ങളുടെ പേരിൽ കോവിഡ് വകഭേദങ്ങൾ അറിയപ്പെടരുതെന്ന് ഡബ്ല്യു.എച്ച്.ഒ.യും നേരത്തേ പ്രഖ്യാപിച്ചിരുന്നു. സാധാരണക്കാർക്കും മനസിലാക്കാൻ സഹായകരമാകും എന്നതിനാലാണ് ലോകാരോഗ്യ സംഘടന ഡെൽറ്റ, കപ്പ, ബീറ്റ, ഗാമ തുടങ്ങിയ പേരുകൾ നൽകിയത്. Content highlight; WHO renames COVID variants


from mathrubhumi.latestnews.rssfeed https://ift.tt/3fB1rTG
via IFTTT