Breaking

Tuesday, June 1, 2021

രണ്ട് മലയാളി കുടുംബങ്ങളുമായി എമിറേറ്റ്‌സ് വിമാനം ദുബായിലെത്തി

ദുബായ്: ഇന്ത്യയിൽനിന്ന് യു.എ.ഇ.യിലേക്കുള്ള യാത്രാവിലക്ക് നിലനിൽക്കേ രണ്ട് മലയാളി കുടുംബങ്ങൾമാത്രമായി എമിറേറ്റ്‌സ് എയർലൈൻസ് കൊച്ചിയിൽനിന്ന് ദുബായിലെത്തി. ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ ബിസിനസ് സ്ഥാപനത്തിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ നാദാപുരം സ്വദേശി യൂനുസ് ഹസനും കുടുംബവും കൊച്ചിയിൽനിന്ന് മറ്റൊരു കുടുംബവുമാണ് ദുബായിലെത്തിയത്. 360 പേർക്കുവരെ യാത്രചെയ്യാവുന്ന വിമാനത്തിലാണ് ഈ കുടുംബങ്ങൾ മാത്രമായി യാത്രചെയ്തത്. ഞായറാഴ്ച പുലർച്ചെ ഇന്ത്യൻ സമയം നാലുമണിക്ക് പുറപ്പെട്ട വിമാനം ഏഴരയ്ക്ക് ദുബായിലെത്തി. ഇന്ത്യയിൽനിന്ന് നയതന്ത്ര ഉദ്യോഗസ്ഥർ, ഗോൾഡൻ വിസയുള്ളവർ, യു.എ.ഇ. പൗരൻമാർ, യു.എ.ഇ. അധികൃതരുടെ യാത്രാനുമതി ലഭിച്ചവർ എന്നിവർക്ക് യാത്രാവിലക്കിൽ ഇളവുണ്ട്. യൂനുസ് ഹസന് ഗോൾഡൻ വിസയുണ്ട്. സ്പോൺസർഷിപ്പിൽ ഭാര്യ ഹഫ്‌സയ്ക്കും മക്കളായ നിഹ്ല യൂനുസ്, നൂജും, മുഹമ്മദ് ഹിലാൽ, മുഹമ്മദ് ഹാനി ഹംദാൻ എന്നിവർക്കും ഗോൾഡൻ വിസ ലഭിച്ചിരുന്നു. 1.80 ലക്ഷം രൂപയാണ് ഇവർ ടിക്കറ്റിനായി ചെലവഴിച്ചത്.യാത്രാവിലക്കുണ്ടെങ്കിലും വ്യവസായികൾ എമിറേറ്റ്‌സ് വിമാനത്തിൽ തനിച്ച് ഇന്ത്യയിൽനിന്ന് യു.എ.ഇ.യിലേക്ക് പറക്കുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/34NoZi5
via IFTTT