കൊല്ലം: കൊല്ലം ബൈപ്പാസിലെ ടോൾ പിരിവിനെതിരേ ഡിവൈഎഫ്ഐ പ്രതിഷേധം. ചൊവ്വാഴ്ച രാവിവെ ടോൾ പിരിവ് ആരംഭിക്കുന്നത് തൊട്ടുമുമ്പാണ് ടോൾ ഗേറ്റിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. ടോൾ പിരിവ് അനുവദിക്കില്ലെന്നാണ് പ്രവർത്തകരുടെ നിലപാട്. പാത ആറുവരിയെങ്കിലും ആക്കാതെ ടോൾ പിരിവ് ആരംഭിക്കരുതെന്നാണ് ഡിവൈഎഫ്ഐയുടെ ആവശ്യം. കൊല്ലം എസിപി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്. നേരത്തെയും ടോൾ പിരിവിനെതിരേ പ്രതിഷേധം ഉയർന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പ്രാദേശിക എതിർപ്പിനെ തുടർന്ന് ജില്ലാഭരണകൂടം ഇടപെട്ട് ടോൾ പിരിവ് നീട്ടിവെക്കുകയായിരുന്നു. ഇന്നുമുതൽ ടോൾ പിരിവ് തുടങ്ങുമെന്ന് വാട്സാപ്പ് സന്ദേശത്തിലൂടെ കഴിഞ്ഞ ദിവസമാണ് കമ്പനി അധികൃതർ കളക്ടറെ അറിയിച്ചിരുന്നത്. content highlights:dyfi protest against toll collection at kollam bypass
from mathrubhumi.latestnews.rssfeed https://ift.tt/3yVoIYe
via
IFTTT