തിരുവനന്തപുരം: പാർട്ടി അച്ചടക്കത്തിനു വിരുദ്ധമായി പ്രവർത്തിച്ചതിന് ഒ.ബി.സി. മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് റിഷി പൽപ്പുവിനെ ബി.ജെ.പി.യുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ അറിയിച്ചു.കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് പാർട്ടി തൃശ്ശൂർ ജില്ലാ നോതാക്കളെ കുറ്റപ്പെടുത്തി സാമൂഹിക മാധ്യമത്തിൽ എഴുതിയതിനാണ്ഋഷി പൽപ്പുവിനെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനാണ് പുറത്താക്കിയതെന്നാണ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അറിയിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് വാഴാനി ഡിവിഷനിൽ എൻ.ഡി.എ. സ്ഥാനാർഥിയായിരുന്നു ഋഷി പൽപ്പു. ഇതിനിടെ ബി.ജെ.പി. നേതാവ് വധഭീഷണി മുഴക്കിയെന്ന് കാണിച്ച് ഋഷി പൽപ്പു തൃശ്ശൂർ വെസ്റ്റ് പോലീസിൽ പരാതി നൽകി. തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ. ഹരി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കുഴൽപ്പണക്കേസിനെപ്പറ്റിയുള്ള എഫ്.ബി. പോസ്റ്റാണ് ഭീഷണിക്ക് കാരണമെന്ന് ഋഷി പൽപ്പു പരാതിയിൽ പറയുന്നുണ്ട്. Content Highlights:BJP leaders accused of money laundering Case; OBC Morcha leader fired
from mathrubhumi.latestnews.rssfeed https://ift.tt/3yQDsqZ
via
IFTTT