Breaking

Thursday, April 15, 2021

'അത് ഞാനായിരുന്നെങ്കില്‍ എന്റെ വീട് തകര്‍ക്കുമായിരുന്നില്ലേ സഖാക്കളെ'; വീണ എസ് നായര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കെതിരെ പരോക്ഷ വിമർശനവുമായി വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി വീണ എസ് നായർ. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് വീണ വിമർശനവുമായി രംഗത്തെത്തിയത്. കോവിഡ് ബാധിതനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഈ മാസം നാല് മുതൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയെ വിമർശിച്ചുകൊണ്ട് വീണ ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. വീണയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം എനിക്ക് ഏപ്രിൽ നാലിന് കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നു എന്ന് സങ്കൽപ്പിക്കുക. ഏപ്രിൽ നാലിന് ഞാൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നു എന്ന് സങ്കൽപ്പിക്കുക. ഏപ്രിൽ ആറിന് ജനങ്ങൾക്ക് ഇടയിൽ ക്യു നിന്ന് വോട്ട് ചെയ്തു എന്ന് സങ്കല്പിക്കുക രോഗബാധിതയായി 10 ദിവസം കഴിഞ്ഞ ശേഷം കോവിഡ് ടെസ്റ്റ് നടത്തണമെന്ന പ്രോട്ടക്കോളും കാറ്റിൽ പറത്തി എന്ന് സങ്കൽപ്പിക്കുക. നിങ്ങൾ എന്റെ വീട് അടിച്ചു തകർക്കുകയില്ലായിരുന്നോ സഖാക്കളേ ? കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്നാരോപിച്ച് യുഡിഎഫ്, ബിജെപി നേതൃത്വവും മുഖ്യമന്ത്രിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങിയെന്ന് പറയപ്പെടുന്ന നാലാം തീയതിക്ക് ശേഷംമുഖ്യമന്ത്രിപൊതുയോഗങ്ങളിൽ പങ്കെടുത്തിരുന്നു. കൂടാതെ വോട്ട് ചെയ്യാനെത്തിയത് നിരവധി പ്രവർത്തകരോടൊപ്പമാണ്. മുഖ്യമന്ത്രിയുടെ മകൾ വീണ കോവിഡ് സ്ഥിരീകരിച്ച ശേഷം പിപിഇ കിറ്റ് ധരിച്ചാണ് വോട്ട് ചെയ്യാനെത്തിയത്. കുടുംബാംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സമ്പർക്ക പട്ടികയിലുണ്ടായിരുന്നതിനാൽ പരിശോധിച്ചപ്പോഴാണ് മുഖ്യമന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. Content Highlight: Veena S Nair Facebook post against CM Pinarayi Vijayan


from mathrubhumi.latestnews.rssfeed https://ift.tt/3e37wpY
via IFTTT