Breaking

Tuesday, April 20, 2021

ജി. സുധാകരനെ 'പൊളിറ്റിക്കൽ ക്രിമിനലുകളി'ല്‍നിന്ന് രക്ഷിക്കാന്‍ ബിജെപി നേതാവിന്റെ വക മൃത്യുഞ്ജയഹോമം

അമ്പലപ്പുഴ: മന്ത്രി ജി. സുധാകരനുവേണ്ടി കളർകോട് മഹാദേവക്ഷേത്രത്തിൽ ബി.ജെ.പി. നേതാവ് മൃത്യു‍ഞ്ജയഹോമം നടത്തി. ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് എൽ.പി. ജയചന്ദ്രനാണ് വഴിപാട് നടത്തിയത്. മാന്യമായി പൊതുപ്രവർത്തനം നടത്തുന്ന മന്ത്രി ജി. സുധാകരനെ കമ്യൂണിസ്റ്റ് പൊളിറ്റിക്കൽ ക്രിമിനലുകളുടെ ക്രൂരമായ പ്രവൃത്തികളിൽനിന്നു രക്ഷിക്കുന്നതിനുവേണ്ടി, രാഷ്ട്രീയ ധാർമികതയുടെ പേരിലാണ് ഹോമം നടത്തിയതെന്ന് ജയചന്ദ്രൻ പറഞ്ഞു. ഇതുപോലെ 13 വർഷംമുമ്പ് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുവേണ്ടിയും വഴിപാടു നടത്തിയിട്ടുണ്ടെന്ന് ജയചന്ദ്രൻ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3amm2YY
via IFTTT