ചെന്നൈ: കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിൽ മദ്യത്തിന് ഏർപ്പെടുത്തിയിരുന്ന പ്രത്യേക കോവിഡ് നികുതി നിർത്തലാക്കി. കേന്ദ്രഭരണപ്രദേശമായതിനാൽ മദ്യത്തിന് നികുതി കുറവായതിനാൽ തമിഴ്നാട് അടക്കം മറ്റ് സംസ്ഥാനങ്ങളിൽനിന്ന് മദ്യംവാങ്ങാൻ ആളുകൾ എത്തുന്നത് തടയുന്നതിനായിരുന്നു പുതിയനികുതി ഏർപ്പെടുത്തിയത്. അധികനികുതി നിർത്തലാക്കാനുള്ള ശുപാർശയ്ക്ക് ലെഫ്. ഗവർണർ തമിഴിസൈ സൗന്ദർരാജൻ അനുമതി നൽകിയെന്നും വ്യാഴാഴ്ച മുതൽ ഇതുനിലവിൽ വന്നുവെന്നും എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ ടി. സുധാകർ അറിയിച്ചു. ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് 25 ശതമാനം മുതൽ 100 ശതമാനം വരെയായിരുന്നു നികുതി. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ കഴിഞ്ഞവർഷം മാർച്ച് മുതൽ രണ്ടുമാസം പുതുച്ചേരിയിൽ മദ്യക്കടകൾ അടച്ചിട്ടിരുന്നു. പിന്നീട് മേയ് അവസാനം തുറന്നപ്പോഴാണ് അധികനികുതി ഏർപ്പെടുത്തിയത്. ഇൗ ഏപ്രിൽ ഒന്ന് മുതൽ പഴയനികുതി നിരക്ക് പുനഃസ്ഥാപിക്കേണ്ടതായിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരുന്നതിനാൽ ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കാൻ കഴിഞ്ഞിരുന്നില്ല. Content Highlight: special tax on liquor in Puducherry abolished
from mathrubhumi.latestnews.rssfeed https://ift.tt/3uDSEoq
via
IFTTT