Breaking

Tuesday, April 20, 2021

18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍: പ്രധാനമന്ത്രി ഇന്ന് നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തും

ന്യൂഡൽഹി: പതിനെട്ടു വയസ്സിനു മുകളിലുള്ള എല്ലാവർക്കും മേയ് ഒന്നുമുതൽ കോവിഡ് വാക്സിൻ നൽകാൻ തീരുമാനമെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി മോദി ഇന്ന് വാക്സിൻ നിർമാതാക്കളുമായി ചർച്ച നടത്തും. ഇന്ത്യയിൽ വിതരണം ചെയ്യുന്നതിന് കേന്ദ്ര സർക്കാർ ഇതിനോടകം അനുമതി നൽകിയിട്ടുള്ളതും അനുമതിക്കായി കാത്ത് നിൽക്കുന്നതുമായകമ്പനികളുടെ മേധാവികൾ പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വീഡിയോ കോൺഫറൻസ് വഴി വൈകിട്ട് ആറിനാണ് യോഗം. രാജ്യത്തുടനീളമുള്ള ഡോക്ടർമാരുമാരുമായും ആരോഗ്യ വിദഗ്ദ്ധരുമായും തിങ്കളാഴ്ച പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് മൂന്നാം ഘട്ടത്തിൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാൻ തീരുമാനമായത്. നിലവിൽ മൂന്ന് വാക്സിനുകൾക്കാണ് ഇന്ത്യയിൽ ഉപയോഗത്തിന് അനുമതി നൽകിയിട്ടുള്ളത്. ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച്സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്നകോവിഷീൽഡ്, ഭാരത് ബയോടെകിന്റെ കോവാക്സിൻ എന്നീ രണ്ടു വാക്സിനുകളാണ് നിലവിൽ വിതരണം ചെയ്യുന്നത്. റഷ്യയിൽ വികസിപ്പിച്ച സ്പുട്നിക്-വിആണ് മൂന്നാമതായി അംഗീകാരം നൽകിയ വാക്സിൻ. ഡോ. റെഡ്ഡീസ്ലബോറട്ടറിയാണ് ഇത് ഇന്ത്യയിൽ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുക. ആഗോള തലത്തിൽ നിലവിൽ വിതരണം ചെയ്തുകൊണ്ടിരിക്കുന്നതും ഇന്ത്യയിൽ ഉടൻ അനുമതി ലഭിക്കാനിടയുള്ളതുമായ വാക്സിനുകൾ ഫൈസർ, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണ്. Content Highlights:PM Modi to meet vaccine manufacturers today as govt opens Covid jabs for all above 18 years


from mathrubhumi.latestnews.rssfeed https://ift.tt/3dvziMM
via IFTTT