ജയ്പുർ: രാജസ്ഥാനിൽ അശോക് ഗഹ്ലോത് സർക്കാരിനെ പിന്തുണയ്ക്കാൻ കോൺഗ്രസ് എം.എൽ.എ. മഹേന്ദ്രജിത് സിങ് മാൽവിയ ഭാരതീയ ട്രൈബൽ പാർട്ടിയിലെ (ബി.പി.ടി.) രണ്ട് എം.എൽ.എ. മാർക്ക് പണം നൽകിയെന്നു പറയുന്ന വീഡിയോ പുറത്തുവിട്ട് ബി.ജെ.പി. ബി.ജെ.പി.യുടെ രാജസ്ഥാൻ സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയയാണ് വീഡിയോ പുറത്തുവിട്ടത്. ബി.പി.ടി. എം.എൽ.എ. മാരായ രാംപ്രസാദ് ദിൻഡോർ, രാജ്കുമാർ റോട്ട് എന്നിവർക്കാണ് കോഴ നൽകിയതായി പറയുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പിലും സർക്കാർ പ്രതിസന്ധിയിലായപ്പോഴും പിന്തുണച്ചതിന് പത്തുകോടി രൂപ നൽകിയതായി ഒരു പൊതുയോഗത്തിൽ മാൽവിയ പറയുന്നു. ബൻസ്വര മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ.യാണ് മഹേന്ദ്രജീത് സിങ് മാൽവിയ. हम बोलेंगे तो बोलोगे कि बोलता है...@ashokgehlot51 जी,"घोड़ा खरीद" या आपके शब्दों में "बकरा मंडी" जो भी है, पर कृपया प्रकाश डालें;भाषण देने वाले @INCIndia के शीर्ष नेता आपकी बाडेबंदी के दौरान मेरे द्वारा उठाये गये सवालों की पुष्टि कर रहे हैं। https://t.co/Z8cdoNNDFZ pic.twitter.com/KKklTzZmnM — Satish Poonia (@DrSatishPoonia) November 27, 2020 content highlights:Two BTP MLAs took money to support Gehlot government
from mathrubhumi.latestnews.rssfeed https://ift.tt/36hOp91
via
IFTTT