Breaking

Saturday, November 28, 2020

പിശക് പാർട്ടിയോട് സമ്മതിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പോലീസ് നിയമഭേദഗതിയിൽ നോട്ടപ്പിശകുണ്ടായെന്ന് സമ്മതിച്ച് സി.പി.എം. സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാൽ, ആർക്കാണ് പിശകുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. നല്ല ഉദ്ദേശ്യത്തിലാണ് ഭേദഗതി ഓർഡിനൻസായി ഇറക്കിയത്. നിയമം കൊണ്ടുവരുന്നകാര്യം പരിഗണിക്കുമെന്ന് നേരത്തേ പറഞ്ഞപ്പോൾ അതിന് പൊതുസമൂഹം, പ്രത്യേകിച്ച് സ്ത്രീകൾ പിന്തുണച്ചതാണ്. സാമൂഹികമാധ്യമത്തിലൂടെ അധിക്ഷേപം നേരിടുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഏറുന്നതുകൊണ്ടാണ് ഓർഡിനൻസ് കൊണ്ടുവന്നത്. എന്നാൽ, അതിന്റെ അനന്തരഫലം വിലയിരുത്തുന്നതിൽ വീഴ്ചസംഭവിച്ചുവെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞതിന്റെ ഉള്ളടക്കം. വിയോജിപ്പ് ഉയർന്ന ഘട്ടത്തിൽ നിയമഭേദഗതിയെ കണ്ണടച്ച് ന്യായീകരിച്ച മന്ത്രി എ.കെ. ബാലന്റെ നടപടി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങൾ നിയമസഭ ലക്ഷ്യമിട്ടുള്ളതാകണമെന്ന് സെക്രട്ടേറിയറ്റ് തീരുമാനിച്ചു. സർക്കാരിന്റെ പ്രവർത്തനത്തിൽ ഇപ്പോഴും ജനങ്ങൾക്ക് മതിപ്പുണ്ട്. വികസനം ചർച്ചയാക്കാൻ രണ്ടുപരിപാടികൾക്കാണ് സി.പി.എം. രൂപം നൽകിയത്. വികസന വിളംബരവും വെർച്വൽ റാലിയുമാണിത്. ഈ തീരുമാനം എൽ.ഡി.എഫ്. നേതാക്കളെക്കൂടി അറിയിച്ചാണ് മുന്നണിയുടെ പരിപാടിയാക്കി മാറ്റിയത്. വെർച്വൽ റാലിയും വികസനവിളംബരവും ഡിസംബർ മൂന്നിനകം വികസനവിളംബരവും അഞ്ചിന് വെർച്വൽ റാലിയും നടത്തും. ഒാരോ പഞ്ചായത്തിലും ഒരുകേന്ദ്രത്തിൽ വികസനനേട്ടങ്ങൾ വിശദീകരിക്കുന്ന പരിപാടിയാണ് വികസന വിളംബരം. സ്ലൈഡുകൾ, വീഡിയോകൾ എന്നിവയെല്ലാം ഉൾപ്പെടുത്തും. മുഖ്യമന്ത്രിയുടെ സന്ദേശം പ്രദർശിപ്പിക്കും. പദ്ധതികളുടെ ഗുണഭോക്താക്കളായവരുടെ അനുഭവങ്ങൾ വിശദീകരിക്കും. പ്രാദേശിക നേതാക്കൾ രാഷ്ട്രീയ വിശദീകരണവും നടത്തും. 50 ലക്ഷം പേരെ പങ്കെടുപ്പിച്ചുള്ളതാണ് വെർച്വൽ റാലി. എല്ലാവാർഡുകളിലും പരമാവധി ജനപങ്കാളിത്തത്തോടെയാണ് നടത്തുക. എല്ലാ ഓൺലൈൻ പ്ലാറ്റ്ഫോമുകളും പരമാവധി ഇതിനായി ഉപയോഗപ്പെടുത്തും. മുഖ്യമന്ത്രി സംസാരിക്കും. Content Highlights: Kerala Police Act amendment, pinarayi vijayan


from mathrubhumi.latestnews.rssfeed https://ift.tt/3fOUCwb
via IFTTT