തിരുവനന്തപുരം: പ്രളയ പുനരധിവാസ പദ്ധതിയായ പുനർജനിക്ക് വേണ്ടി അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചു എന്ന ആരോപണത്തിൽ വി.ഡി സതീശൻ എം.എൽ.എയ്ക്ക് എതിരെ അന്വേഷണത്തിന് അനുമതി തേടി സ്പീക്കറെ സമീപിച്ചു. പറവൂർ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ് പുനർജനി. അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചു എന്നും ഇത് ചട്ടങ്ങൾ ലംഘിച്ചാണെന്നുമാണ് ആരോപണം. സംഭവത്തിൽ പ്രഥമിക പരിശോധന പൂർത്തിയാക്കിയ വിജിലൻസ് തുടർ അന്വേഷണത്തിന് ആഭ്യന്തര വകുപ്പിന്റെ അനുമതി തേടിയിരുന്നു. ഔദ്യോഗിക ആവശ്യത്തിനായി ഗുജറാത്തിൽ പോയ സ്പീക്കർ 30ാം തീയതിയെ സംസ്ഥാനത്തേക്ക് മടങ്ങിയെത്തുകയുള്ളു. അതിന് ശേഷം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകും Content Highlight: inquiry against V. D. Satheesan
from mathrubhumi.latestnews.rssfeed https://ift.tt/39mZQOJ
via
IFTTT