Breaking

Saturday, November 28, 2020

ജീവിക്കാൻ വഴിയില്ല; മൂന്നുമാസം പ്രായമായ ആൺകുഞ്ഞിനെ അമ്മ 10,000 രൂപയ്ക്ക് വിറ്റു

കോയമ്പത്തൂർ: കാങ്കയത്ത് മൂന്നുമാസം പ്രായമായ ആൺകുഞ്ഞിനെ 10,000 രൂപയ്ക്കുവിറ്റ 22-കാരി അറസ്റ്റിലായി. കുഞ്ഞിനെ വാങ്ങിയ ദമ്പതിമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ വനിതാപോലീസ് രക്ഷപ്പെടുത്തി ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ ഏല്പിച്ചു. മധുര ജില്ലയിലെ ആവാരാംപാളയം സ്വദേശിയാണ് ടെക്സ്റ്റൈൽമിൽ തൊഴിലാളികൂടിയായ 22-കാരി. കാങ്കയത്തിനുസമീപം കീരനൂരിൽ താമസിക്കുന്ന ദമ്പതിമാർക്കാണ് കുഞ്ഞിനെ വിറ്റത്. 22-കാരി ഏഴുമാസംമുമ്പ് ഭർത്താവുമായി പിരിയുകയും ഡ്രൈവറായി ജോലിചെയ്യുന്ന തിരുനെൽവേലിസ്വദേശിയെ വിവാഹം ചെയ്യുകയും ഉണ്ടായെന്ന് പോലീസ് പറഞ്ഞു. തുടർന്ന്, ഇയാളുമൊന്നിച്ച് വാടകവീട്ടിലാണ് താമസം. മൂന്നുമാസംമുമ്പ് നടന്ന പ്രസവത്തെത്തുടർന്ന് ഇവർക്ക് ജോലിക്കുപോകാൻ സാധിച്ചിട്ടില്ല. ലോക്ക്ഡൗൺ കാരണം ഭർത്താവിനും ജോലി നഷ്ടപ്പെട്ടു. തൊഴിൽരഹിതയായി ജീവിതം വഴിമുട്ടിയപ്പോഴാണ് കുഞ്ഞിനെ വിൽക്കാൻ തീരുമാനിച്ചതെന്ന് ഇവർ മൊഴിനൽകിയതായി പോലീസ് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/33kDc5p
via IFTTT