Breaking

Saturday, November 28, 2020

വീടിന്റെ വിസ്തൃതി ആളെണ്ണം നോക്കിമതി; അധികമായാൽ പാറനികുതി നൽകണം

തിരുവനന്തപുരം: പ്രകൃതിവിഭവങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനായി കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് വീടിന്റെ വിസ്തൃതി നിയന്ത്രിക്കണമെന്ന് ശുപാർശ. അനുവദനീയമായ പരിധിയിൽ കൂടുതലുള്ള വീടുകൾ നിർമിക്കുന്നവരിൽനിന്ന് പാറവിലയോടൊപ്പം അധികനികുതി ഈടാക്കണം. പാറക്വാറിനടത്തിപ്പിന് വ്യക്തികൾക്ക് ലൈസൻസ് നൽകുന്നതിനുപകരം പൊതു ഉടമസ്ഥതയിലോ സർക്കാർനിയന്ത്രണത്തിലോ കൊണ്ടുവരണം. ഖനനത്തിന് സാമൂഹികനിയന്ത്രണം വേണമെന്നും മുല്ലക്കര രത്നാകരൻ അധ്യക്ഷനായ പരിസ്ഥിതിസമിതി നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സുപ്രീംകോടതിവിധിയെത്തുടർന്ന് പട്ടയഭൂമിയിലെ ഖനനപ്രവർത്തനങ്ങൾക്ക് നിയന്ത്രണം വന്നേക്കുമെന്ന ആശങ്കയ്ക്കിടെയാണ് സമിതിറിപ്പോർട്ട് പ്രസക്തമാകുന്നത്. ചട്ടഭേദഗതികൊണ്ടുമാത്രം പ്രശ്നം പരിഹരിക്കാനായില്ലെങ്കിൽ നിയമസഭാസമിതിശുപാർശയടക്കമുള്ള നിർദേശങ്ങളും സർക്കാർ പരിഗണിച്ചേക്കുമെന്നാണ് കരുതുന്നത്. പട്ടയഭൂമിയിലെ നിർമാണങ്ങൾക്ക് റവന്യൂവകുപ്പിന്റെ എതിർപ്പില്ലാ രേഖവേണമെന്ന കോടതിവിധിയോടെ അത്തരം ഭൂമിയിൽ ഗാർഹിക, കാർഷികാവശ്യങ്ങൾ ഒഴികെയുള്ള പ്രവർത്തനങ്ങൾ തടസ്സപ്പെടുമെന്നാണ് വിലയിരുത്തൽ. ഇതേത്തുടർന്ന് ഭൂപതിവ് ചട്ടം ഭേദഗതിചെയ്യുന്നതടക്കമുള്ള, ക്വാറികളുടെയും ക്രഷറുകളുടെയും പ്രവർത്തനം ശാസ്ത്രീയവും പ്രകൃതിസൗഹൃദവുമാക്കാൻ ഖനനനയം ആവിഷ്കരിക്കണമെന്നാണ് സമിതിയുടെ പ്രധാന ശുപാർശ. Content Highlights:Kerala Legislative Committee on Environment, government-owned quarries


from mathrubhumi.latestnews.rssfeed https://ift.tt/3nZsadZ
via IFTTT