Breaking

Sunday, November 29, 2020

പെട്രോള്‍ ഡീസല്‍ വില ഇന്നും കൂടി

ന്യൂഡൽഹി: പെട്രോൾ ഡീസൽ വിലയിൽ ഇന്നും വർധന. പെട്രോളിന് 16 പൈസയും ഡീസലിന് 28 പൈസയും കൂടി. ഇതോടെ കൊച്ചിയിൽ പെട്രോൾവില ലിറ്ററിന് 82.33 രൂപയും ഡീസലിന് 76.13 രൂപയും ആയി. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് വിലയുയരാൻ കാരണം. കഴിഞ്ഞ 11 ദിവസത്തിനിടെ ഒൻപതാം തവണയാണ് വില കൂടുന്നത്. 11 ദിവസത്തിനിടയിൽ പെട്രോളിന് 1.01 രൂപയും ഡീസലിന് 1.77 രൂപയും വിലയിൽ വർധനവുണ്ടായി. ഇന്നത്തെ പെട്രോൾ, ഡീസൽ വില കൊച്ചി പെട്രോൾ: 82.33 രൂപ ഡീസൽ: 76.13 രൂപ വിവിധ സംസ്ഥാനങ്ങളിൽ വിൽപ്പനനികുതിയുടെ അടിസ്ഥാനത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടാകും. വിലയിലെ മാറ്റം ഇങ്ങനെ ഒക്ടോബർ രണ്ടുമുതൽ വിലയിൽ മാറ്റമില്ല പെട്രോൾ -81.16 ഡീസൽ -74.28 ബ്രെന്റ് ക്രൂഡ് വില 38.00 ഡോളർ നവംബർ 20 പെട്രോൾ -81.35 രൂപ ഡീസൽ -74.53 രൂപ ബ്രെന്റ് ക്രൂഡ് 44.34 ഡോളർ നവംബർ 28 പെട്രോൾ -82.27 ഡീസൽ -76.07 ബ്രെന്റ് ക്രൂഡ് ഓയിൽ -48.44 ഡോളർ content highlights:Petrol diesel Price increases


from mathrubhumi.latestnews.rssfeed https://ift.tt/3qaxs8k
via IFTTT